ആപ്പ്ജില്ല

ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ്: എെപിഎല്ലിന് നന്ദി പറഞ്ഞ് ബട്ട്‍ലർ

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തൻെറ മികച്ച തിരിച്ചുവരവിന് ഇന്ത്യൻ പ്രീമിയർ ലീഗിന് നന്ദി പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റർ ജോസ് ബട്ട്‍ലർ

TNN 5 Jun 2018, 4:28 pm
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തൻെറ മികച്ച തിരിച്ചുവരവിന് ഇന്ത്യൻ പ്രീമിയർ ലീഗിന് നന്ദി പറഞ്ഞ് ഇംഗ്ലീഷ് ക്രിക്കറ്റർ ജോസ് ബട്ട്‍ലർ. എെപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻെറ താരമായിരുന്ന ബട്ട്‍ലർ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതേ തുടർന്നാണ് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.
Samayam Malayalam 64460099


ആദ്യ ടെസ്റ്റിൽ 67 റൺസും രണ്ടാം ടെസ്റ്റിൽ 80 റൺസും അദ്ദേഹം നേടി. രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. എെപിഎല്ലിൽ ഒരു വിദേശതാരം എന്ന നിലയിൽ കളിച്ച് മികച്ച പ്രകടനം കാഴ്ച വെക്കാനായത് തനിക്ക് ആത്മവിശ്വാസം പകർന്നുവെന്ന് ജോസ് ബട്ട്‍ലർ പറഞ്ഞു.

"സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യയിലെ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുന്നിൽ കളിക്കുക എന്നത് എളുപ്പമായിരുന്നില്ല. അതാണ് എനിക്ക് ടെസ്റ്റിൽ നന്നായി കളിക്കുന്നത് ആത്മവിശ്വാസം നൽകിയത്," ബട്ട്‍ലർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്