ആപ്പ്ജില്ല

India Vs West Indies: അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു

ബിസിസിഎെയാണ് ടീമിനെ പ്രഖ്യാപിച്ചത്

Samayam Malayalam 25 Oct 2018, 4:53 pm
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പേസർമാരായ ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംറയെയും ടീമിൽ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിയെ ടീമിൽ നിന്നൊഴിവാക്കി.
Samayam Malayalam third odi indian squad against west indies announced
India Vs West Indies: അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു


ആദ്യ രണ്ട് ഏകദിനങ്ങളിലും മോശം പ്രകടനം കാഴ്ച വെച്ചതിനാലാണ് ഷമിക്ക് ടീമിൽ നിന്ന് സ്ഥാനം നഷ്ടമായത്. ഒക്ടോബർ 27,29, നവംബർ ഒന്ന് തീയ്യതികളിലാണ് അടുത്ത മത്സരങ്ങൾ നടക്കുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.


ടീം ഇവരിൽ നിന്ന്: വിരാട് കോഹ‍്‍ലി (ക്യാ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, എംഎസ് ധോണി (വി.കീ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ‍്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹമ്മദ്, ഉമേഷ് യാദവ്, കെ.എൽ.രാഹുൽ, മനീഷ് പാണ്ഡെ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്