ആപ്പ്ജില്ല

സ്റ്റീവ് സ്മിത്തിനെ ഏറ്റെടുക്കാൻ മൂന്ന് ടീമുകൾ; എംഎസ് ധോണിക്കൊപ്പം ചെന്നൈയിൽ കളിക്കുമോ?!

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയിട്ടുണ്ട്. ലേലത്തിൽ സ്മിത്തിനെ ആര് ഏറ്റെടുക്കും?

Samayam Malayalam 23 Jan 2021, 3:46 pm
ഓസ്ട്രേലിയയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്തിന് ഐപിഎല്ലിൽ ഇത് വരെ ക്ലച്ച് പിടിക്കാനായിട്ടില്ല. ഒരു വർഷത്തെ ഇടവേളക്ക് ശേഷം ടീമിൻെറ നായകനായി കഴിഞ്ഞ സീസണിൽ മടങ്ങിയെത്തിയ സ്മിത്തിൻെറ പ്രകടനം ദയനീയമായിരുന്നു. ബാറ്റ്സ്മാനെന്ന നിലയിൽ പരാജയപ്പെട്ട താരം ക്യാപ്റ്റനെന്ന നിലയിൽ ദുരന്തവുമായി. ഇതോടെ രാജസ്ഥാൻ റോയൽസ് ഇക്കുറി ക്യാപ്റ്റനെ തന്നെ ഒഴിവാക്കാൻ തീരുമാനിച്ചു. 2021 ലേലത്തിൽ അങ്ങനെ എളുപ്പത്തിൽ കയ്യെത്തിപ്പിടിക്കാവുന്ന കളിക്കാരനായിരിക്കില്ല സ്മിത്ത്. താരത്തെ ഏറ്റെടുക്കാൻ മുന്നിലുള്ള മൂന്ന് ടീമുകളെ അറിയാം...
Samayam Malayalam three ipl teams that can pick former rr captain steve smith in auction
സ്റ്റീവ് സ്മിത്തിനെ ഏറ്റെടുക്കാൻ മൂന്ന് ടീമുകൾ; എംഎസ് ധോണിക്കൊപ്പം ചെന്നൈയിൽ കളിക്കുമോ?!


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

കഴിഞ്ഞ സീസണിൽ ഏറ്റെടുത്ത ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിനെ ഇത്തവണ ആർസിബി ലേലത്തിന് മുമ്പ് തന്നെ വിട്ട് കളഞ്ഞിട്ടുണ്ട്. കൂടിയ തുകയ്ക്ക് ഫിഞ്ചിനെ ടീമിലെത്തിച്ചിട്ട് വലിയ ഗുണമൊന്നും ലഭിച്ചിട്ടില്ല. ബാറ്റിങ് നിര സ്ഥിരത പുലർത്താതായിരുന്നു കഴിഞ്ഞ സീസണിൽ ആർസിബിയുടെ പ്രശ്നം. സ്മിത്തിനെ പോലെയൊരാൾ എത്തിയാൽ അതിന് പരിഹാരമാവും. വിരാട് കോലിക്കും എബി ഡി വില്ലിയേഴ്സിനും കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും സാധിക്കും.

ഡൽഹി കാപ്പിറ്റൽസ്

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനവുമായി രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഡൽഹി കാപ്പിറ്റൽസ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ഓസീസ് ഉപനായകനുമായ അലക്സ് കാരിയെ ലേലത്തിന് മുമ്പ് ഡൽഹി ഒഴിവാക്കിയിട്ടുണ്ട്. ആ ഒഴിവിൽ സ്മിത്തിനെ പരിഗണിക്കാവുന്നതാണ്. ഡൽഹി പരിശീലകൻ റിക്കി പോണ്ടിങിനും സ്മിത്തിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടാവും.

Also Read: ഗില്ലും നടരാജനും അല്ല, ഓസ്ട്രേലിയൻ ടൂറിലെ കണ്ടെത്തൽ ഈ താരമെന്ന് രവി ശാസ്ത്രി; പോരാട്ടത്തിന് സല്യൂട്ട്!!

ചെന്നൈ സൂപ്പർ കിങ്സ്

മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് സ്റ്റീവ് സ്മിത്തിനായി വലവിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഷെയ്ൻ വാട്സൺ പോയതോടെ ഒരു ഓവർസീസ് ബാറ്റ്സ്മാനെ അവർക്ക് ആവശ്യമുണ്ട്. സ്മിത്തിനെ പോലൊരു ലോകോത്തര ബാറ്റ്സ്മാൻ ഏത് ടീമിനും മുതൽക്കൂട്ടാവുകയേയുള്ളൂ. ധോണിക്ക് കീഴിൽ സമ്മർദ്ദമില്ലാതെ കളിക്കാൻ സ്മിത്തിനും സാധിക്കും. റെയ്ന തിരിച്ചെത്തുന്ന മധ്യനിരയിൽ സ്മിത്തിൻെറ സാന്നിധ്യം ഗുണം ചെയ്യു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്