ആപ്പ്ജില്ല

ഐപിഎല്ലിലെ മൂന്ന് ഇതിഹാസതാരങ്ങൾ ഇനിയൊരങ്കത്തിനില്ല; മുംബൈക്കും ചെന്നൈക്കും നഷ്ടം!

ഐപിഎൽ 2020ഓടെ കരിയർ അവസാനിപ്പിച്ച മൂന്ന് ഇതിഹാസതാരങ്ങളെ അറിയാം...

Samayam Malayalam 24 Jan 2021, 12:40 pm
വരുന്ന സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. ഒഴിവാക്കിയവരുടെയും നില നിർത്തിയവരുടെയും ലിസ്റ്റ് പുറത്ത് വിട്ട് കഴിഞ്ഞു. പുതിയ കളിക്കാരും പുതിയ തന്ത്രങ്ങളുമായി തയ്യാറെടുപ്പിലാണ് ടീമുകൾ. 2020ൽ യുഎഇയിൽ നടന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസാണ് കിരീടം നേടിയത്. 2019ലും മുംബൈക്ക് തന്നെയായിരുന്നു കിരീടം. 2021ൽ ഇന്ത്യയിലാണ് ലീഗ് നടക്കാൻ പോവുന്നത്. വരുന്ന സീസണിൽ കളിക്കളത്തിൽ കാണാൻ സാധിക്കാത്ത മൂന്ന് ഇതിഹാസതാരങ്ങളെ അറിയാം...
Samayam Malayalam three legendary cricketers who will miss ipl 2021
ഐപിഎല്ലിലെ മൂന്ന് ഇതിഹാസതാരങ്ങൾ ഇനിയൊരങ്കത്തിനില്ല; മുംബൈക്കും ചെന്നൈക്കും നഷ്ടം!


​ഷെയ്ൻ വാട്സൺ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ഷെയ്ൻ വാട്സൺ. 2008ൽ രാജസ്ഥാൻ റോയൽസിന് പ്രഥമ ഐപിഎൽ കിരീടം നേടിക്കൊടുക്കുന്നത് മുതൽ തുടങ്ങുന്ന വാട്സൻെറ പടയോട്ടം. നി‍ർണായക മത്സരങ്ങളിൽ ഗംഭീര പ്രകടനം നടത്തുന്ന ഓൾ റൗണ്ടറാണ് വാട്സൺ. 2016ൽ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിച്ചെങ്കിലും ചെന്നൈ സൂപ്പ‍ർ കിങ്സിനൊപ്പം അദ്ദേഹം തുട‍ർന്നിരുന്നു.

ലസിത് മലിംഗ

2020 ഐപിഎല്ലിൽ ലസിത് മലിംഗ കളിച്ചിരുന്നില്ല. 2019ലെ ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പ‍ർ കിങ്സിനെ മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തുമ്പോൾ പോരാളിയുടെ വീര്യവുമായി മലിംഗ തക‍ർപ്പൻ പ്രകടനമാണ് നടത്തിയത്. 122 മത്സരങങളിൽ 174 വിക്കറ്റുകൾ അദ്ദേഹം ഐപിഎല്ലിൽ വീഴ്ത്തിയിട്ടുണ്ട്. യോ‍ർക്കറുകളിൽ മലിംഗ കിങാണ്. ഏത് ബാറ്റ്സ്മാനെയും വിറപ്പിക്കുന്ന മലിംഗ ഈ സീസണിലുണ്ടാവില്ല.

(File image of Mumbai Indians'Photo)

Also Read: ഐപിഎൽ 2021ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതാര്? രോഹിതിനെയും ധോണിയെയും മറികടന്ന് ഓസീസ് താരം!!

ഡെയ്ൽ സ്റ്റെയ്ൻ

ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനില്ലെന്ന് ആർസിബിയുടെ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലും പരിക്ക് കാരണം താരത്തിന് കാര്യമായി കളിക്കാൻ സാധിച്ചിരുന്നില്ല. 95 മത്സരങ്ങളിൽ നിന്ന് 97 വിക്കറ്റുകളാണ് ഐപിഎല്ലിൽ സ്റ്റെയ്ൻ നേടിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്