മെൽബൺ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഓസീസ് നായകൻ ടിം പെയ്നും പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ നടത്തിയ വാക്പോര് വലിയ ചർച്ചയായിരുന്നു. എന്നാൽ മെൽബൺ ടെസ്റ്റിലും വിക്കറ്റിന് പിന്നിൽ പ്രകോപനവുമായി പെയ്ൻ. ഇത്തവണ രോഹിത് ശർമ്മയാണ് പെയ്നിൻെറ ഇര. രോഹിത് സിക്സർ അടിച്ചാൽ താൻ മുംബൈ ഇന്ത്യൻസിൽ കളിക്കുമെന്നാണ് പെയ്ൻ പറഞ്ഞത്. രോഹിതിൻെറ പ്രകടനത്തെ ആശ്രയിച്ചായിരിക്കും രാജസ്ഥാൻ റോയൽസോ മുംബൈ ഇന്ത്യൻസോ തെരഞ്ഞെടുക്കുന്നതെന്ന് ഓസീസ് നായകൻ ആവർത്തിച്ചു.
എന്നാൽ പെയ്നിൻെറ പ്രകോപനത്തെ ഒട്ടും കൂസാതെയാണ് രോഹിത് നേരിട്ടത്. ഒരു ഇളം പുഞ്ചിരിയായിരുന്നു ഇന്ത്യൻ താരത്തിൻെറ മറുപടി. മനോഹരമായി അദ്ദേഹം പന്തുകൾ പ്രതിരോധിക്കുകയും ചെയ്തു. മത്സരത്തിൽ രോഹിത് 63 റൺസെടുത്ത് പുറത്താവാതെ നിന്നു.