ആപ്പ്ജില്ല

​രോഹിത്തിൻെറ ചിത്രം 200 രൂപ നോട്ടിൽ അച്ചടിക്കാൻ സമയമായി!

200 രൂപ നോട്ടുകളിൽ രോഹിതിൻെറ ചിത്രം അച്ചടിച്ച് പുറത്തിറക്കണമെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന രസകരമായ ഒരു ആവശ്യം

TNN 14 Dec 2017, 3:05 pm
ന്യൂഡൽഹി: രോഹിത് ശർമ്മയുടെ ഡബിൾ സെഞ്ച്വറി സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, ഏകദിന ക്രിക്കറ്റിൽ തൻെറ മൂന്നാം ഡബിൾ സെഞ്ച്വറിയാണ് താരം കഴിഞ്ഞ ദിവസം
Samayam Malayalam time to put rohits picture in 200 rupee note
​രോഹിത്തിൻെറ ചിത്രം 200 രൂപ നോട്ടിൽ അച്ചടിക്കാൻ സമയമായി!

ശ്രീലങ്കക്കെതിരെ നേടിയത്. ലോക ക്രിക്കറ്റിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് രോഹിത്.

200 രൂപ നോട്ടുകളിൽ രോഹിതിൻെറ ചിത്രം അച്ചടിച്ച് പുറത്തിറക്കണമെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന രസകരമായ ഒരു ആവശ്യം. താരത്തിൻെറ ചിത്രവുമായുള്ള 200 രൂപ നോട്ടിൻെറ ഫോട്ടോഷോപ്പ് മാതൃകകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിഞ്ഞ നാല് വർഷത്തിനിടെയാണ് രോഹിത് ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ അടിച്ചത്. അതിനാൽ തന്നെ ആരാധകരുടെ ആവശ്യത്തെയും കുറ്റം പറയാനാവില്ല!

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്