ആപ്പ്ജില്ല

മൂഡിയോ വീരുവോ ? ആരാകും ഇന്ത്യൻ കോച്ച് ?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ആരെത്തും

TNN 21 Jun 2017, 12:16 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ആരെത്തും. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പരിശീലകൻ കുംബ്ലെയും തമ്മിൽ അസ്വാരസ്യത്തെ തുടർന്ന് കുംബ്ലെ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതോടെ പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ. കുംബ്ലെയെ മാറ്റിയേക്കുമെന്ന സൂചനകൾക്കിടെ പരിശീലക സ്ഥാനത്തേക്ക് നിരവധിപേർ അപേക്ഷിച്ചിരുന്നു. കുംബ്ലെയും പരിശീലക സ്ഥാനത്ത് തുടരാൻ വേണ്ടി വീണ്ടും അപേക്ഷ നൽകിയുമിരുന്നു.
Samayam Malayalam tom moody and virender sehwag are favourites for india head coach
മൂഡിയോ വീരുവോ ? ആരാകും ഇന്ത്യൻ കോച്ച് ?


ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ പട്ടികയിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗും. സെവാഗിനെ കൂടാതെ മുൻ മുഖ്യപരിശീലകൻ അനിൽ കുംബ്ലെയടക്കം ആറു പേരാണ് ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്. മുൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, ദോഡാ ഗണേശ്, ടോം മൂഡി, റിച്ചാർ പെബസ് എന്നിവരാണ് മറ്റു അപേക്ഷകർ.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുബ്ലെയുടെ കാലവധി തീരുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ കോച്ചിനായുള്ള അപേക്ഷകരെ തേടിയിരുന്നത്. ബുധനാഴ്ചയായിരുന്നു അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം. എന്നാൽ ചൊവ്വാഴ്ച കുംബ്ലെ രാജിവയ്ക്കുകയായിരുന്നു. ഐപിഎലിൽ പഞ്ചാബ് കിങ്സ് ഇലവന്റെ ഉപദേശകനാണ് നിലവിൽ വീരേന്ദർ സെവാഗ്.

സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷമണൻ എന്നിവരടങ്ങിയ ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകരെ തിരഞ്ഞെടുക്കുക. ടോം മൂഡിയും വീരേന്ദർ സേവാഗുമാണ് ഏറെ സാധ്യത കൽപിക്കുന്ന രണ്ട് പേരെന്നാണ് കണക്കുകൂട്ടൽ.

Virender Sehwag, Tom Moody apply for India coach's job

Tom Moody and Virender Sehwag are favourites for India head coach.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്