ആപ്പ്ജില്ല

തിരുവനന്തപുരം ടി20: ഇന്ത്യ - ന്യൂസിലൻറ് ടീമുകൾ എത്തി

ആർപ്പുവിളികളോടും ആരവങ്ങളോടെയുമാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ അവരെ വരവേറ്റത്

TNN 6 Nov 2017, 9:28 am
കാര്യവട്ടം: ഇന്ത്യ നൂസിലൻറ് മൂന്നാം ട്വൻറി20 മത്സരത്തിനായി ടീമുകൾ തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച രാത്രിയാണ് ടീമുകൾ എത്തിയത്. ആവേശകരമായ സ്വീകരണമാണ് കളിക്കാർക്ക് ലഭിച്ചത്. ആർപ്പുവിളികളോടും ആരവങ്ങളോടെയുമാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ അവരെ വരവേറ്റത്.
Samayam Malayalam twenty20 india new zealand teams reached thiruvananthapuram
തിരുവനന്തപുരം ടി20: ഇന്ത്യ - ന്യൂസിലൻറ് ടീമുകൾ എത്തി


കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മൂന്നാമത് ട്വൻറി20 മത്സരം നടക്കുന്നത്. ഇരു ടീമുകളെയും സംബന്ധിച്ചിടത്തോളം മത്സരം നിർണായകമാണ്. ആദ്യ കളിയിൽ ഇന്ത്യയും രണ്ടാമത്തേതിൽ ന്യൂസിലൻറും ജയിച്ചതിനാൽ ഇത് ഫൈനലായാണ് കണക്കാക്കുന്നത്.

കോവളത്തെ റാവിസ് ലീല ഹോട്ടലിലാണ് ടീം അംഗങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് മത്സരം.

Twenty20: India, New Zealand teams reached Thiruvananthapuram

India and New Zealand cricket teams arrived in Thiruvananthapuram for the third T20 International match.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്