ആപ്പ്ജില്ല

അഞ്ചാം ഏകദിനം ഇന്ന്; വിജയം ലക്ഷ്യമിട്ട് ഇന്ത്യ

ലങ്കയ്‌ക്കെതിരെ നാല് കളിയും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു

TNN 3 Sept 2017, 10:05 am
കൊളംബോ: ലങ്കയ്‌ക്കെതിരെ നാല് കളിയും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. കൊളംബോ പ്രേമദാസെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മല്‍സരം. ഇന്ത്യ ഇന്ന് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങും. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ന് കളിക്കില്ല.
Samayam Malayalam updates india vs sri lanka 5th odi colombo
അഞ്ചാം ഏകദിനം ഇന്ന്; വിജയം ലക്ഷ്യമിട്ട് ഇന്ത്യ


ധവാന് പകരം ഇതുവരെ അവസരം ലഭിക്കാതിരുന്ന അജിന്‍ക്യ രഹാനെ ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിക്കും.മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഇന്നും കളിച്ചേക്കും. രണ്ടു മല്‍സരങ്ങളില്‍ വിലക്ക് നേരിട്ട ക്യാപ്റ്റന്‍ ഉപുല്‍ തരംഗ ഇന്ന് ടീമില്‍ തിരിച്ചെത്തും. ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകെ ഫിറ്റ്‌നസ് തെളിയിക്കാനാകാത്തതിനാല്‍ ഇന്ന് കളിക്കില്ല. പകരം ലാഹിരു തിരിമണ്ണെ ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. നായകന്‍ ഉപുല്‍ തരംഗ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങും.


India vs Sri Lanka 2017: Reasons to Watch the 5th ODI

India vs Sri Lanka, 5th ODI Live streaming: India take on Sri Lanka in the fifth and final ODI of the series in Colombo

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്