ജെയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ കോടികളുടെ കിലുക്കവുമായി ഇന്ത്യയുടെ പുതുമുഖ താരങ്ങൾ. തമിഴ്നാട് താരം വരുൺ ചക്രവർത്തിയെ 8.4 കോടി രൂപയ്ക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസൺ എെപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരമായ ജയദേവ് ഉനാദ്കദിന് ഇത്തവണയും മികച്ച നേട്ടമാണ് ഉണ്ടായത്. രാജസ്ഥാൻ കഴിഞ്ഞ വർഷം 11.5 കോടി രൂപയ്ക്കാണ് കഴിഞ്ഞ വർഷം താരത്തെ എടുത്തത്. ഇത്തവണ 8.4 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇന്ത്യൻ പേസറെ സ്വന്തമാക്കിയത്. ഇതേ വരെ കളിക്കാത്ത ശിവം ദുബെയെ 5 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി.
ഇന്ത്യയുടെ മോഹിത് ശർമ്മയെ 5 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.
ഇന്ത്യയുടെ മോഹിത് ശർമ്മയെ 5 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.