കൊമ്പു കോർത്ത് കോഹ്ലിയും പെയ്നും; അമ്പയറുടെ താക്കീത്
മൂന്നാം ദിനവും നാലാം ദിനവും ഇരു താരങ്ങളും തമ്മിൽ വാക്കേറ്റം. മത്സരത്തിനിടെ ഇരുവരെയും അമ്പയർ താക്കീത് ചെയ്തു. പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്.
Samayam Malayalam 17 Dec 2018, 3:11 pm
പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻെറ നാലാം ദിനം കൊമ്പുകോർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഓസീസ് നായകൻ ടിം പെയ്നും. മൂന്നാം ദിനം തന്നെ ഇരുവരും തമ്മിൽ ഉരസിയിരുന്നു. ടിം പെയ്നിൻെറ വിക്കറ്റ് അമ്പയർ അനുവദിക്കാതിരുന്നതാണ് ഇന്ത്യൻ നായകനെ പ്രകോപിതനാക്കിയത്.
ഈ വിക്കറ്റ് അനുവദിച്ചിരുന്നുവെങ്കിൽ പരമ്പര 2-0 ആയേനെ എന്ന് കോഹ്ലി ഓസീസ് നായകനോട് പറഞ്ഞു. അതിന് ഇന്ത്യ ഒരിക്കൽ കൂടി ബാറ്റ് ചെയ്യണം എന്ന മറുപടിയുമായി പെയ്നും എത്തി. അമ്പയർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
നാലാം ദിനം വീണ്ടും ഇരുവരും തമ്മിൽ കൊമ്പുകോർത്തു. അമ്പയർ ക്രിസ് ജെഫാനിക്ക് മുൻപിൽ വെച്ചായിരുന്നു ഇത്തവണ വാക്കേറ്റം. അമ്പയർ നേരിട്ട് ഇടപെട്ട് ഇരുവരെയും ശാസിച്ചു. ക്യാപ്റ്റൻമാർ ആണെന്ന് ഇരുവരും ഓർക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.