ആപ്പ്ജില്ല

ശ്രീലങ്കക്കെതിരെ പന്തെറിഞ്ഞ് വിരാട് കോഹ‍്‍ലി

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി ബൗളറായി

TNN 19 Nov 2017, 2:49 pm
കൊൽക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി ബൗളറായി. മത്സരത്തിൽ ഒരേയൊരു പന്താണ് കോഹ‍്‍ലി എറിഞ്ഞത്. മൂന്നാം ദിനം വെളിച്ചമില്ലായ്മയെ തുട‍‍ർന്ന് കളി നി‍ർത്തുന്നതിന് തൊട്ട് മുമ്പായിരുന്ന ക്യാപ്റ്റൻ പന്തുമായി എത്തിയത്.
Samayam Malayalam virat kohli bowled one ball against sri lanka
ശ്രീലങ്കക്കെതിരെ പന്തെറിഞ്ഞ് വിരാട് കോഹ‍്‍ലി


ലങ്കയുടെ ആദ്യ ഇന്നിങ്സിൻെറ 45ാം ഓവ‍ർ പന്തെറിഞ്ഞത് മുഹമ്മദ് ഷമിയായിരുന്നു. എന്നാൽ കാൽ ഞരമ്പിലെ വേദനയെ തുട‍‍ർന്ന് ആ ഓവറിലെ അവസാന പന്ത് ഷമിക്ക് എറിയാനായില്ല. ആ ഓവ‍ർ പൂ‍ർത്തിയാക്കാനായിരുന്നു കോഹ‍്‍ലി പന്തെറിഞ്ഞത്.

ലങ്കയുടെ നിരോഷൻ ഡിക്ക്വെല്ലയാണ് അദ്ദേഹത്തിൻെറ പന്ത് നേരിട്ടത്. ലോകത്തിലെ ഒന്നാം നമ്പ‍ർ ബാറ്റ്സ്മാൻെറ പന്ത് ലങ്കൻ താരം ബഹുമാനത്തോടെ ഡിഫൻറ് ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്