ആപ്പ്ജില്ല

​2019 ക്രിക്കറ്റ് ലോകകപ്പിൻെറ താരത്തെ പ്രവചിച്ച് റെയ്‍ന

ലോകകപ്പിന് ഇനിയും ഒരു വർഷത്തിലധികം ഉണ്ടെങ്കിലും ഇപ്പോഴേ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു

TNN 16 Feb 2018, 11:46 am
ന്യൂഡൽഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഓരോ ടീമും തുടങ്ങിക്കഴിഞ്ഞു. 2019 ലോകകപ്പ് ലക്ഷ്യം വെച്ച് തന്നെയാണ് ഇന്ത്യയും ഈ വർഷത്തെ വിദേശ പര്യടനങ്ങളെയൊക്കെ കാണുന്നത്. ലോകകപ്പിനായി സ്ഥിരതയുള്ള മികച്ച ടീമിനെ വാർത്തെടുക്കുകയാണ് ഇന്ത്യ.
Samayam Malayalam virat kohli could be best player in 2019 world cup suresh raina
​2019 ക്രിക്കറ്റ് ലോകകപ്പിൻെറ താരത്തെ പ്രവചിച്ച് റെയ്‍ന


ലോകകപ്പിന് ഇനിയും ഒരു വർഷത്തിലധികം ഉണ്ടെങ്കിലും ഇപ്പോഴേ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യൻ താരം സുരേഷ് റെയ്‍നയാണ് വരുന്ന ലോകകപ്പിൻെറ താരത്തെ പ്രവചിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അത് മറ്റാരുമല്ല ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെയാണ്.

മികച്ച ഫോമിൽ കളിക്കുന്ന കോഹ്‍ലി തന്നെയായിരിക്കും 2019 ലോകകപ്പിൻെറ താരമെന്ന് റെയ്‍ന പറഞ്ഞു. പ്രതിസന്ധികളിൽ ടീമിനെ തോളിലേറ്റുന്ന താരമാണ് കോഹ്‍ലി. ലോക ക്രിക്കറ്റിൽ ഇന്ന് ഏത് ബൗളറും ഭയക്കുന്ന താരം. കോഹ്‍ലിയല്ലാതെ മറ്റാരുമാവില്ല ലോകകപ്പിൻെറ താരമെന്ന് റെയ്‍ന പ്രവചിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്