ആപ്പ്ജില്ല

ഈ വിജയം കേരളത്തിന് സമര്‍പ്പിക്കുന്നു: കോഹ്ലി

ഇന്നത്തെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും കോഹ്ലി തന്നെയാണ്

Samayam Malayalam 22 Aug 2018, 6:25 pm
ലണ്ടൻ∙ ഇംഗ്ലണ്ടില്‍ നേടിയ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കേരളത്തിലെ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന കാര്യം ചെയ്യുന്നുവെന്ന് കോഹ്ലി അറിയിച്ചു. ഗാലറി മുഴുവന്‍ ഹര്‍ഷാരവം മുഴക്കി കോഹ്ലിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു.
Samayam Malayalam england-v-india-third-test_1567b096-a4a3-11e8-8a41-d1a200222336


ഇന്നത്തെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചും കോഹ്ലി തന്നെയാണ്. ടെന്‍ബ്രിഡ്ജില്‍ നടന്ന മൂന്നാം ടെസ്റ്റ്‌ മത്സരത്തില്‍ 203 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. കോഹ്ലി രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ട് ആയിരുന്നു വിജയം നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്