ആപ്പ്ജില്ല

മോശം പെരുമാറ്റത്തിന് വിരാട് കോഹ‍്‍ലിക്ക് പിഴശിക്ഷ

മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയതിന് ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്ക് എെസിസി പിഴശിക്ഷ വിധിച്ചു

TNN 16 Jan 2018, 3:43 pm
സെഞ്ചൂറിയൻ: മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയതിന് ഇന്ത്യൻ നായകൻ വിരാട് കോഹ‍്‍ലിക്ക് എെസിസി പിഴശിക്ഷ വിധിച്ചു. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൻെറ മൂന്നാം ദിനമാണ് സംഭവമുണ്ടായത്.
Samayam Malayalam virat kohli fined for violating icc code of conduct
മോശം പെരുമാറ്റത്തിന് വിരാട് കോഹ‍്‍ലിക്ക് പിഴശിക്ഷ


ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംങ്സിലെ 25ാം ഓവറിൽ ഇന്ത്യൻ നായകൻ ഫീൽഡിലെ ഈർപ്പത്തെ കുറിച്ച് അമ്പയർ മൈക്കൽ ഗഫിനോട് പരാതിപ്പെട്ടിരുന്നു. മഴ പെയ്തതിനാൽ നനഞ്ഞ പിച്ചിലെ ഈർപ്പം ഇന്ത്യൻ ബൗളിങിനെ സാരമായി ബാധിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അമ്പയറോട് ത‍ർക്കിച്ച കോഹ‍്‍ലി പന്ത് ദേഷ്യത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. അമ്പയ‍ർമാരുടെ മൊഴിയെടുത്ത ശേഷമാണ് അച്ചടക്കസമിതി കോഹ‍്‍ലിക്കെതിരെ നടപടി എടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്