ആപ്പ്ജില്ല

അവനെ വേണമെങ്കിൽ മൂന്നാമത് ബാറ്റിങിന് ഇറക്കും; ഇന്ത്യൻ പേസറുടെ ബാറ്റിങ് ശൈലിയെ പുകഴ്ത്തി വിരാട് കോലി!!

ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ വേണമെങ്കിൽ പിഞ്ച് ഹിറ്ററായി ബാറ്റിങിന് ഇറക്കാമെന്ന് വിരാട് കോലി...

Samayam Malayalam 1 Dec 2019, 4:32 pm
പരിക്ക് കാരണം ജസ്പ്രീത് ബുംറ മത്സരങ്ങളിൽ നിന്ന് പിൻമാറിയപ്പോഴാണ് ഉമേഷ് യാദവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. ഇന്ത്യയിൽ മികച്ച റെക്കോർഡുള്ള ഉമേഷ് ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും തകർപ്പൻ ബോളിങ് പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ ബോളിങിൽ മാത്രമല്ല ബാറ്റിങിലും താൻ സൂപ്പറാണെന്ന് ഉമേഷ് രണ്ട് മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ തെളിയിച്ചു.
Samayam Malayalam virat kohli hilariously says umesh yadav can bat at no 3 for india
അവനെ വേണമെങ്കിൽ മൂന്നാമത് ബാറ്റിങിന് ഇറക്കും; ഇന്ത്യൻ പേസറുടെ ബാറ്റിങ് ശൈലിയെ പുകഴ്ത്തി വിരാട് കോലി!!


ടെസ്റ്റ് ക്രിക്കറ്റിൽ ലോകറെക്കോർഡിട്ടാണ് ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഉമേഷ് 31 റൺസ് അടിച്ചത്. വെറും പത്ത് പന്തിൽ നിന്നാണ് അദ്ദേഹം 31 റൺസെടുത്തത്. ടെസ്റ്റിലെ ഏറ്റവും വേഗതയുള്ള മുപ്പതിൽ കൂടിയ സ്കോറായിരുന്നു ഇത്. 360.0 ആയിരുന്നു മത്സരത്തിൽ ഇന്ത്യൻ താരത്തിൻെറ സ്ട്രൈക് റേറ്റ്.

Read Also: വാ‍ർണറുടെ ട്രിപ്പിൾ സെഞ്ച്വറിക്ക് പിന്നിൽ ഇന്ത്യയുടെ വെടിക്കെട്ട് താരം ? ടി20 പ്ലെയറിലെ ടെസ്റ്റ് താരത്തെ അന്നേ കണ്ടെത്തി!!

ഈ ബാറ്റിങ് പ്രകടനം തന്നെയാണ് ടെസ്റ്റിൽ പിഞ്ച് ഹിറ്ററുടെ റോളിൽ ഉമേഷിനെ പരീക്ഷിക്കാമെന്ന് ഒടുവിൽ നായകൻ വിരാട് കോലിയെക്കൊണ്ട് പറയിപ്പിച്ചത്! ഒരു അഭിമുഖത്തിലാണ് ഉമേഷിൻെറ ബാറ്റിങ് പ്രകടനത്തെ വിരാട് കോലി പുകഴ്ത്തിയത്. വേണമെങ്കിൽ മൂന്നാം നമ്പറിൽ ഉമേഷിനെ ബാറ്റിങിന് ഇറക്കാമെന്നും കോലി തമാശയായി പറഞ്ഞു.


ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ വിരാട് കോലിയും ഉമേഷ് യാദവും ഒരേ ടീമിലാണ് കളിക്കുന്നത്. ടി20യിൽ ഉമേഷിനെ കോലി ബാറ്റ്സ്മാനായി ഉപയോഗപ്പെടുത്തുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Read Also: 2019ൽ ടെസ്റ്റിലെ റൺവേട്ടക്കാരിൽ മുന്നിൽ ഇവ‍ർ; ആദ്യ അഞ്ചിൽ രണ്ട് ഇന്ത്യൻ താരങ്ങൾ, ഒന്നാമൻ കോലിയും സ്മിത്തുമല്ല!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്