ആപ്പ്ജില്ല

റെക്കോർഡുകളുടെ രാജകുമാരനായി വിരാട് കോഹ്‍ലി

ഈ വർഷം ഏകദിന ക്രിക്കറ്റിൽ റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി

TNN 23 Oct 2017, 5:52 pm
ന്യൂഡൽഹി: ഈ വർഷം ഏകദിന ക്രിക്കറ്റിൽ റെക്കോർഡുകളുടെ പെരുമഴ പെയ്യിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. നിലവിൽ 24 മത്സരങ്ങളിൽ നിന്നായി അഞ്ച് സെഞ്ച്വറികളും ഏഴ് അർധ ശതകങ്ങളും അടക്കം 1318 റൺസാണ് കോഹ്‍ലി നേടിയത്.
Samayam Malayalam virat kohli in odis this year most runs most 100s and most 50s
റെക്കോർഡുകളുടെ രാജകുമാരനായി വിരാട് കോഹ്‍ലി


നിലവിൽ 2017ൽ ഏറ്റവും കൂടുതൽ റൺസ്, സെഞ്ച്വറി, അർധ സെഞ്ച്വറി എന്നിവയുടെ റെക്കോർഡ് കോഹ്‍ലിയുടെ പേരിലാണ്. ഏറ്റവും കൂടുതൽ ഫോറുകൾ അടിച്ചതും ഇന്ത്യൻ നായകനാണ്. ഏറ്റവും മികച്ച ശരാശരിയും കോഹ്‍ലിയുടെ പേരിൽ തന്നെയാണ്. 77.53 ആണ് താരത്തിൻെറ ശരാശരി.

ന്യൂസിലൻറിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ കോഹ്‍ലി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതാണ്. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി ഇക്കാര്യത്തിൽ മുന്നിലുള്ളത്. 31 സെഞ്ച്വറികളുമായി റിക്കി പോണ്ടിങിനെയാണ് താരം പിന്തള്ളിയത്.

Virat Kohli in ODIs this year: most runs, most 100s and most 50s

Indian captain Virat Kohli scored most runs most 100s most 50s and most fours in this year.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്