ആപ്പ്ജില്ല

കോഹ‍്‍ലി മോശം സ്വഭാവമുള്ള കളിക്കാരനെന്ന് നസിറുദ്ദീൻ ഷാ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വിരാട് ​കോഹ‍്‍ലി പ്രകോപിതനായിരുന്നു. താരത്തിൻെറ സ്വഭാവം മോശമാണെന്ന് നസിറുദ്ദീൻ ഷാ. ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ കോഹ‍്‍ലിയെ കളിയാക്കുന്നുമുണ്ട്

Samayam Malayalam 17 Dec 2018, 5:12 pm
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ‍്‍ലിയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ നസിറുദ്ദീൻ ഷാ. താൻ കണ്ടിട്ടുള്ള ഏറ്റവും മോശം സ്വഭാവമുള്ള കളിക്കാരനാണ് കോഹ‍്‍ലിയെന്ന് അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായം പറയുന്നതിൻെറ പേരിൽ രാജ്യം വിടാൻ തൽക്കാലം ഉദ്ദ്യേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam Shah


ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനിടെ കോഹ‍്‍ലിയും ഓസീസ് ക്യാപ്റ്റൻ ടിം പെയ്നും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. മൂന്നാം ദിനവും നാലാം ദിനവും ഇരുവരും തമ്മിൽ ഫീൽഡിൽ ഏറ്റുമുട്ടി.

മൂന്നാം ദിനം കോഹ‍്‍ലി ഓസീസ് നായകനെ പ്രകോപിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നസിറുദ്ദീൻ ഷായുടെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്