മെൽബൺ: ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആണെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ഏകദിന-ടെസ്റ്റ് റാങ്കിങിൽ നിലവിൽ ഒന്നാം റാങ്കിലുള്ളത് കോഹ്ലിയാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോൾ ബാറ്റിങിൽ മുന്നിൽ നിന്ന് നയിച്ചതും കോഹ്ലി തന്നെയാണ്. "രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ കോഹ്ലി കാണിക്കുന്ന ആത്മാർഥതയെ ബഹുമാനിക്കുക തന്നെ വേണം. ഇത് വരെ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ച ക്രിക്കറ്റർ കോഹ്ലിയാണ്. മറ്റാർക്കും സാധിക്കാത്ത നേട്ടമാണ് കോഹ്ലി ഇത് വരെ നേടിയിട്ടുള്ളത്," ക്ലാർക്ക് പറഞ്ഞു.
219 ഏകദിനങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 10,385 റൺസാണ് ഇത് വരെ നേടിയിട്ടുള്ളത്. 39 സെഞ്ച്വറികളും 59 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്ക് കഴിഞ്ഞ ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ക്ലാർക്ക്.