ആപ്പ്ജില്ല

റൂട്ടിന് മറുപടിയായി മൈക്ക് ഡ്രോപ്പ് ആഘോഷവുമായി കോഹ‍്‍ലി

അത്ര പെട്ടെന്ന് ഒന്നും മറക്കുന്ന കൂട്ടത്തിൽ അല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അവസരം കിട്ടുമ്പോൾ ഒന്നിന് പത്തായി തിരിച്ച് കൊടുക്കുകയും ചെയ്യും

Samayam Malayalam 2 Aug 2018, 1:17 pm
ബർമ്മിങ്ങാം: അത്ര പെട്ടെന്ന് ഒന്നും മറക്കുന്ന കൂട്ടത്തിൽ അല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അവസരം കിട്ടുമ്പോൾ ഒന്നിന് പത്തായി തിരിച്ച് കൊടുക്കുകയും ചെയ്യും. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാം ദിനം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് തന്നെയാണ് ഇന്ത്യൻ നായകൻ തിരിച്ചൊരു പണി കൊടുത്തത്.
Samayam Malayalam England v India - First Test
Cricket - England v India - First Test - Edgbaston, Birmingham, Britain - August 1, 2018 India's Virat Kohli gestures Action Images via Reuters/Andrew Boyers


മികച്ച ഫോമിൽ കളിക്കുകയായിരുന്ന റൂട്ടിനെ പുറത്താക്കിയത് കോഹ്ലിയുടെ ഗംഭീര ത്രോ ആയിരുന്നു. കളിയുടെ ഗതി തന്നെ മാറ്റി മറിച്ച വിക്കറ്റ്. മൈക്ക് താഴേക്കിടുന്ന ആംഗ്യം കാണിച്ച് കൊണ്ടാണ് കോഹ്ലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ വിജയം നേടിയ ശേഷം റൂട്ട് ബാറ്റ് താഴേക്കിട്ട് മൈക്ക് ഡ്രോപ്പ് ആഘോഷം നടത്തിയരുന്നു. ഇതിനുള്ള മറുപടിയാണ് കോഹ്ലി റൂട്ടിന് നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്