ആപ്പ്ജില്ല

ടെസ്റ്റിൽ ധോണിയുടെ റെക്കോർഡ് മറികടന്ന് കോഹ്‍ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകൻ എന്ന റെക്കോർഡാണ് കോഹ്‍ലി മറികടന്നത്

TNN 26 Jan 2018, 5:56 pm
ജോഹന്നാസ് ബെ‍ർഗ്: മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‍ലി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകൻ എന്ന റെക്കോർഡാണ് കോഹ്‍ലി മറികടന്നത്.
Samayam Malayalam virat kohli overtakes ms dhonis record in wanderers test
ടെസ്റ്റിൽ ധോണിയുടെ റെക്കോർഡ് മറികടന്ന് കോഹ്‍ലി


ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 41 റൺസ് നേടിയ കോഹ്‍ലി ക്യാപ്റ്റനെന്ന നിലയിൽ 3456 റൺസ് നേടി. 60 ടെസ്റ്റുകളിൽ നിന്നായി ധോണി 3454 റൺസാണ് നേടിയത്. വെറും 35 ടെസ്റ്റുകളിൽ നിന്നാണ് കോഹ്‍ലി ഈ റെക്കോർഡ് മറികടന്നത്.

മുൻ നായകൻമാരായ സുനിൽ ഗവാസ്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ സൗരവ് ഗാംഗുലി എന്നിവരാണ് ഇക്കാര്യത്തിൽ അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്