ആപ്പ്ജില്ല

​എെസിസി ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ‍്‍ലിക്ക് സ്ഥാനക്കയറ്റം

എെസിസി ടെസ്റ്റ് റാങ്കിങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി അഞ്ചാമതെത്തി

TNN 21 Nov 2017, 3:07 pm
ദുബായ്: എെസിസി ടെസ്റ്റ് റാങ്കിങിൽ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി അഞ്ചാമതെത്തി. നേരത്തെ ആറാമതായിരുന്ന അദ്ദേഹം ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെയാണ് പിന്തള്ളിയത്.
Samayam Malayalam virat kohli reaches fifth in icc test rankings
​എെസിസി ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ‍്‍ലിക്ക് സ്ഥാനക്കയറ്റം


കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ കോഹ‍്‍ലി അന്താരാഷ്ട്ര കരിയറിലെ തൻെറ അമ്പതാം സെഞ്ച്വറി നേടിയിരുന്നു. അദ്ദേഹത്തിൻെറ 18ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ഇതിന് ശേഷം വന്ന പട്ടികയിലാണ് ഇന്ത്യൻ നായകന് സ്ഥാനക്കയറ്റം ലഭിച്ചത്.

ഓൾ റൗണ്ട‍ർമാരുടെ പട്ടികയിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ ജഡേജക്ക് കാര്യമായ പ്രകടനം കാഴ്ച വെക്കാനായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്