കോഹ്ലിന്യൂഡൽഹി: ന്യൂസിലൻറ് പര്യടനത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് വിശ്രമം. പരമ്പര തുടങ്ങിയതിന് ശേഷം നായകന് വിശ്രമം അനുവദിക്കുന്നത് ഇത് അപൂർവമാണ്. ഇനിയുള്ള രണ്ട് ഏകദിന മത്സരങ്ങളിലും ട്വൻറി20 പരമ്പരയിലും ഉപനായകൻ രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരക്കിട്ട ഷെഡ്യൂളിലൂടെയാണ് കോഹ്ലി കടന്ന് പോവുന്നത്. ഇത് പരിഗണിച്ചാണ് അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ട്വൻറി20, ഏകദിന പരമ്പരകൾ അവസാനിച്ചതിന് ശേഷമാണ് ന്യൂസിലൻറിനെതിരായ പരമ്പര ആരംഭിച്ചിരിക്കുന്നത്.
ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ നിലവിൽ 1-0ന് മുന്നിലാണ്. കോഹ്ലിക്ക് പകരക്കാരനായി നിലവിലുള്ള ടീമിൽ ആരെയും ഉൾപ്പെടുത്തില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ആദ്യ ഏകദിനത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ നിലവിൽ 1-0ന് മുന്നിലാണ്. കോഹ്ലിക്ക് പകരക്കാരനായി നിലവിലുള്ള ടീമിൽ ആരെയും ഉൾപ്പെടുത്തില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.