ആപ്പ്ജില്ല

വിരാട് കോഹ്‍ലിയുടെ ഭക്ഷണക്രമം ഇതാണ്...

രാവിലെ തന്നെ ഓംലറ്റോടെയാണ് അദ്ദേഹത്തിൻെറ ഭക്ഷണം ആരംഭിക്കുന്നത്. ഒന്നും രണ്ടുമല്ല മൂന്ന് ഓംലറ്റുകൾ ഇതിന് വേണം. ചീരയും കുരുമുളകും നെയ്യും ഇതിലെ പ്രധാന ഘടകങ്ങളാണ്

TNN 7 Nov 2017, 4:44 pm
ലോകത്തിലെ ഏറ്റവും ഫിറ്റായ കായിക താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഒരുപാട് സമയം അദ്ദേഹം ജിമ്മിൽ ചെലവഴിക്കുമെങ്കിലും അതിന് യോജിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം കൂടിയാണ് കോഹ്‍ലിയുടെ ആരോഗ്യ രഹസ്യം.
Samayam Malayalam virat kohli reveals his daily diet
വിരാട് കോഹ്‍ലിയുടെ ഭക്ഷണക്രമം ഇതാണ്...


തൻെറ ഭക്ഷണക്രമത്തെ കുറിച്ച് താരം തന്നെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. രാവിലെ തന്നെ ഓംലറ്റോടെയാണ് അദ്ദേഹത്തിൻെറ ഭക്ഷണം ആരംഭിക്കുന്നത്. ഒന്നും രണ്ടുമല്ല മൂന്ന് ഓംലറ്റുകൾ ഇതിന് വേണം. ചീരയും കുരുമുളകും നെയ്യും ഇതിലെ പ്രധാന ഘടകങ്ങളാണ്.

ഇതിന് ശേഷം ഗ്രിൽ ചെയ്ത ഉപ്പിട്ടുണക്കിയ പന്നിയിറച്ചിയോ അതല്ലെങ്കിൽ മത്സ്യമോ കഴിക്കും. പഴങ്ങളും രാവിലെ കഴിക്കും. പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, തണ്ണിമത്തൻ എന്നിവയാണ് കോഹ്‍ലിക്ക് ഇഷ്ടം. ഇതിന് ശേഷം ഒരു വലിയ പാത്രത്തിൽ നാരങ്ങയിട്ട് ഗ്രീൻ ടീ കുടിക്കും.

ഗ്രിൽഡ് ചിക്കൻ, ധാന്യങ്ങളും ഉരുളക്കിഴങ്ങും ചേ‍ർത്തുണ്ടാക്കുന്ന ഭക്ഷണ വിഭവം, ചീര, പച്ചക്കറികൾ എന്നിവയൊക്കെ ഉച്ച ഭക്ഷണത്തിനുണ്ടാവും. രാത്രി ഭക്ഷണം വളരെ ലഘുവായി മാത്രമേ കഴിക്കാറുള്ളൂ. കൂടുതലും കടൽവിഭവങ്ങളാണ് ഇതിൽ ഉൾപ്പെടുത്താറുള്ളത്.

Virat Kohli reveals his daily diet

Indian captain Virat Kohli revealed about what he eats for Breakfast, Lunch and Dinner.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്