കൊളംബോ: നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ആതിഥേയരായ ശ്രീലങ്കയെ 168 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റിന് 375 റണ്‍സടിച്ചു. ശ്രീലങ്കയുടെ മറുപടി 42.4 ഓവറില്‍ 207 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ ഉജ്വലജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.
അപകടകാരിയായ ഡിക് വെല്ലയെ അരങ്ങേറ്റക്കാരന്‍ ഷാര്‍ദുള്‍ താക്കൂര്‍ പുറത്താക്കിയാണ് ഇന്ത്യ ബൗളിംഗ് തുടങ്ങിയത്. ഏഴോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി താക്കൂര്‍ തിളങ്ങി. ഏഴോവറില്‍ 32 റണ്‍സിന് ഭുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ദീക് പാണ്ഡ്യ, കല്‍ദീപ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 70 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങിയത്. നാല് പേര് രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 5ന് 375 എന്ന കൂറ്റന്‍ സ്കോറില്‍ എത്തിയത്. രോഹിത് 88 പന്തില്‍ 11 ഫോറും 3 സിക്സും സഹിതം 104 ഉം കോലി 96 പന്തില്‍ 17 ഫോറും 2 സിക്സും സഹിതം 131 ഉം റണ്‍സെടുത്തു.
India vs Sri Lanka
virat kohli, rohit sharma tons flatten sri lanka in 4th odi