ആപ്പ്ജില്ല

​അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ വിരാട് കോഹ്‍ലി

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യൻ നായകനെ ഒരു അപൂർവ റെക്കോർഡ് കാത്തിരിക്കുന്നുണ്ട്

TNN 8 Dec 2017, 4:46 pm
ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തൻെറ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇൻറർനാഷണൽ ക്രിക്കറ്റിൽ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും കളിക്കുന്ന ഓരോ മത്സരത്തിലും അദ്ദേഹം ഓരോ പുതിയ റെക്കോർഡാണ് സ്വന്തമാക്കുന്നത്.
Samayam Malayalam virat kohli to claim rare batting record in south africa
​അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ വിരാട് കോഹ്‍ലി


ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര കോഹ്‍ലിയെയും ഇന്ത്യൻ ടീമിനും നിരവധി നേട്ടങ്ങളാണ് സമ്മാനിച്ചത്. വരുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഇന്ത്യൻ നായകനെ ഒരു അപൂർവ റെക്കോർഡ് കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായാൽ കോഹ്‍ലി ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തും.

നിലവിൽ ലോക ടെസ്റ്റ് റാങ്കിങിൽ രണ്ടാമതാണ് ഇന്ത്യൻ നായകൻ. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിൽ ഒന്നാം റാങ്ക് നേടാനായാൽ ലോക ക്രിക്കറ്റിൽ നിലവിൽ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തുള്ള താരമായി വിരാട് കോഹ്‍ലി മാറും. ഏകദിന, ടി20 ക്രിക്കറ്റിൽ ഒന്നാം റാങ്ക് താരത്തിനാണ്.

ലോകക്രിക്കറ്റിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്തെത്തിയാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തോ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യത്തെയും താരമായി കോഹ്‍ലി മാറും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്