റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ ജൻമനാടായ റാഞ്ചിയിലായിരുന്നു ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വൻറി20 മത്സരം. മികച്ച വിജയവുമായി ഇന്ത്യ പരമ്പര തുടങ്ങി. റാഞ്ചിയിൽ ഇന്ത്യൻ നായകന് ഒരു ക്യൂട്ട് സുന്ദരിയെ കാണാനുണ്ടായിരുന്നു. ഇരുവരും കാണുകയും സുന്ദരിക്കുട്ടിക്കൊപ്പമുള്ള വീഡിയോ കോഹ്ലി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു.
ധോണിയുടെ മകൾ സിവയാണ് ആ സുന്ദരിക്കുട്ടി. ‘സിവയുമായുള്ള എന്റെ പുന:സമാഗമം. നിഷ്കളങ്കതയുടെ ലോകത്ത്’ എന്ന കുറിപ്പോടെയാണ് കോഹ്ലി വീഡിയോ ഷെയര്‍ ചെയ്തത്. ഇരുവരും പൂച്ചയുടെ ശബ്ദമുണ്ടാക്കി കളിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. സിവക്കൊപ്പമുള്ള കോഹ്ലിയുടെ സെൽഫി നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
വീഡിയോ കാണാം:
A post shared by Virat Kohli (@virat.kohli) on Oct 8, 2017 at 4:20am PDT
Virat Kohli's reunion with Dhoni's daughter Ziva
Indian captain Virat Kohli shares adorable video with MS Dhoni's daughter Ziva.