ആപ്പ്ജില്ല

ഇന്ത്യന്‍ കോച്ച്: സേവാഗിന്‍റെ അപേക്ഷയില്‍ രണ്ടു വരി മാത്രം

ബയോഡേറ്റ ഇല്ല: അമ്പരന്ന് ഭരണസമിതി

TNN 6 Jun 2017, 12:49 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമനത്തിന് വീരേന്ദരന്‍ സേവാഗ് സമര്‍പ്പിച്ച അപേക്ഷയില്‍ രണ്ടു വരി മാത്രം. സേവാഗിന്‍റെ രണ്ടുവരി കത്ത് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്.
Samayam Malayalam virender sehwag sends in two line cv for india coach job bcci coa stunned
ഇന്ത്യന്‍ കോച്ച്: സേവാഗിന്‍റെ അപേക്ഷയില്‍ രണ്ടു വരി മാത്രം


താന്‍ കിങ്‍സ് ഇലവന്‍ പഞ്ചാബ് ടീമിന്‍റെ മെന്‍റര്‍ ആണെന്നും നിലവിലെ ഇന്ത്യന്‍ ടീമിലെ കളിക്കാരെ പരിചയമുണ്ടെന്നും മാത്രമാണ് സേവാഗ് തന്‍റെ അപേക്ഷയില്‍ എഴുതിയിരിക്കുന്നത്. സേവാഗിന്‍റെ ഗൗരവമില്ലായ്‍മയാണ് കത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു.

ഇന്ത്യയുടെ കോച്ച് ആയ അനില്‍ കുംബ്ലെയുടെ ഒരു വര്‍ഷ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചത്. ബോര്‍ഡിന്‍റെകൂടി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പരിശീലകസ്ഥാനത്തേക്ക് സേവാഗ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയോടൊപ്പം ബയോഡേറ്റ ഇല്ലാതിരുന്നതിനാല്‍ അതുകൂടി സമര്‍പ്പിക്കാന്‍ സമിതിക്ക് പ്രത്യേകം ആവശ്യപ്പെടേണ്ടിവന്നു.

കുംബ്ലെയ്ക്കും സേവാഗിനും പുറമെ സണ്‍റൈസേഴ്‍സ് ഹൈദരാബാദ് പരിശീലകന്‍ ടോം മൂടി, ഇംഗ്ലീഷ് പരിശീലകന്‍ റിച്ചാര്‍ഡ് പൈബസ്, അഫ്‍ഗാനിസ്ഥാന്‍ കോച്ച് ലാ‍ല്‍ചന്ദ് രാജ്‍പുത്, ദൊഡ്ഡ ഗണേഷ് എന്നിവരും പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Virender Sehwag Sends in Two-line CV for India Coach Job, BCCI COA Stunned

Virender Sehwag wrote a two-line application for the post of Indian cricket team's coach.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്