സിഡ്നി ടെസ്റ്റിൽ വിജയിച്ച് പരമ്പരയിൽ മേൽക്കൈ നേടാൻ ഇന്ത്യക്ക് സാധിക്കുമെന്ന് വിവിഎസ് ലക്ഷ്മൺ. അവസാന ടെസ്റ്റും വിജയിച്ച് 3-1ന് പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല. വിരാട് കോലിയില്ലെങ്കിലും ടീമിന് നല്ല ആത്മവിശ്വാസമുണ്ട്. ഉപനായകൻ രോഹിത് ശർമ എത്തിയത് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം സ്റ്റാർ സ്പോർട്സിൽ ചർച്ചയിൽ പറഞ്ഞു. സിഡ്നി ടെസ്റ്റിൽ താൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് രോഹിതിൻെറ ബാറ്റിഭ് പ്രകടനത്തിന് വേണ്ടിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. "വിരാട് ഇല്ലാത്തതിനാൽ രോഹിത് എത്തുന്നത് ടീമിലെല്ലാവർക്കും കൂടുതൽ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. രോഹിതിന് ടെസ്റ്റിൽ വിദേശത്ത് തൻെറ കഴിവ് പുറത്തെടുക്കാനുള്ള അവസരമാണ്," ലക്ഷ്മൺ പറഞ്ഞു.
Also Read: ഇന്ത്യ vs ഓസ്ട്രേലിയ: ടെസ്റ്റ് പരമ്പരയിൽ നിന്ന് കെഎൽ രാഹുലിനെ ഒഴിവാക്കി
"ഓസ്ട്രേലിയയിലെ പിച്ചിന് യോജിക്കുന്നതാണ് രോഹിതിൻെറ ബാറ്റിങ് ശൈലി. ന്യൂ ബോളിനെ അദ്ദേഹം നന്നായി നേരിടുകയാണെങ്കിൽ എനിക്കുറപ്പുണ്ട് സിഡ്നിയിൽ സെഞ്ച്വറി തന്നെ നേടും," ലക്ഷ്മൺ പറഞ്ഞു. പരിക്ക് കാരണം രോഹിത് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഉൾപ്പെടുത്തിയത്.