ആപ്പ്ജില്ല

​ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമാവും: പൂജാര

നിലവിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമാവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യൻ ഓപ്പണ‍ർ ചേതേശ്വ‍ർ പൂജാര

TNN 3 Jan 2018, 11:27 am
ന്യൂഡൽഹി: നിലവിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമാവാനുള്ള കരുത്തുണ്ടെന്ന് ഇന്ത്യൻ ഓപ്പണ‍ർ ചേതേശ്വ‍ർ പൂജാര. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങാനിരിക്കെയാണ് താരത്തിൻെറ പ്രതികരണം.
Samayam Malayalam we can become best ever indian test team says pujara
​ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമാവും: പൂജാര


ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും മികച്ച പ്രകടനം കാഴ്ച വെക്കാനായാൽ ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീമായി ഇന്ത്യ മാറും. ശ്രീലങ്കയിലും ഇന്ത്യയിലും ടീം അത് തെളിയിച്ചതാണ്. ഇത് നല്ല അവസരമാണ്. ഞങ്ങൾക്ക് കഴിവ് പുറത്തെടുക്കാൻ ലഭിക്കുന്ന ഏറ്റവും മികച്ച സമയമാണ്, പൂജാര പറഞ്ഞു.

എല്ലാ തരത്തിലും ഒത്തിണക്കമുള്ള ടീമാണിത്. യുവതാരങ്ങളും പരിചയ സമ്പത്തുള്ള കളിക്കാരും നിലവിൽ ടീമിലുണ്ട്. വിദേശ പര്യടനങ്ങൾ വിജയിച്ചാൽ ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമാണെന്ന് വിലയിരുത്തപ്പെടുമെന്നും പൂജാര കൂട്ടിച്ചേ‍ർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്