കെൻസിങ്ടൺ ഓവൽ: ഏകദിന ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനവുമായി തിരിച്ചുവരവ് നടത്തി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ ഗെയിലിൻെറ ബാറ്റിൽ നിന്ന് പിറന്നത് 12 സിക്സറുകളാണ്. 129 പന്തിൽ നിന്നാണ് ഗെയിൽ 135 റൺസ് നേടിയത്. ക്യാപ്റ്റൻ ഷായ് ഹോപ് വിൻഡീസിനായി 64 റൺസ് നേടി. ആകെ 23 സിക്സറുകളാണ് വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻമാർ അടിച്ച് കൂട്ടിയത്. ഏകദിനത്തിൽ ഒരു ടീം ഒരു മത്സരത്തിൽ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളാണിത്.
കൃത്യം 100 പന്തിൽ നിന്നാണ് ഗെയിൽ സെഞ്ച്വറി തികച്ചത്. ഏകദിനത്തിൽ താരത്തിൻെറ 24ാം സെഞ്ച്വറിയാണിത്.
മത്സരത്തിൽ 50 ഓവറിൽ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു.
കൃത്യം 100 പന്തിൽ നിന്നാണ് ഗെയിൽ സെഞ്ച്വറി തികച്ചത്. ഏകദിനത്തിൽ താരത്തിൻെറ 24ാം സെഞ്ച്വറിയാണിത്.
മത്സരത്തിൽ 50 ഓവറിൽ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുത്തു.