ആപ്പ്ജില്ല

വിൻഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ടോസ് നിര്‍ണായകമായി

TNN 3 Jul 2017, 8:35 am
ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയില്‍നിന്ന് പാഠം പഠിച്ച വിന്‍ഡീസ് നാലാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്‍ത ഇന്ത്യ 11 റൺ‍സിന് മുട്ടുകുത്തി.
Samayam Malayalam west indies beat india to keep series alive
വിൻഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി


ബാറ്റിങ് ദുഷ്‍കരമായ പിച്ചില്‍ നിറംകെട്ട പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 189 റൺസ് എടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 49.4 ഓവറിൽ എല്ലാവരെയും നഷ്‍ടപ്പെട്ടു. 11 റൺസിന്‍റെ തോല്‍വി. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം.എസ് ധോണിയും (114 പന്തിൽ 54) ഇന്ത്യക്കായി പൊരുതിയെങ്കിലും അവസാന ഓവറുകളിലെ സമ്മര്‍ദ്ദം എല്ലാം മാറ്റിമറിച്ചു.

ഇന്ത്യയുടെ അഞ്ച് വിക്കറ്റ് പിഴുത ക്യാപ്റ്റന്‍ ജേസൺ ഹോൾഡറുടെ കരുത്തിലാണ് വിൻഡീസ് നാലാം ഏകദിനത്തില്‍ വിജയതീരമണിഞ്ഞത്. നേരത്തേ, ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതവും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്‍ത്തി.

West Indies beat India to keep series alive

West Indies beat India by 11 runs in the fourth one day international.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്