ആപ്പ്ജില്ല

വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള ടീമിനെ തെരഞ്ഞെടുത്തു

ഏകദിന പരമ്പര: വിന്‍ഡീസിന് എതിരെ കരിയര്‍ തുടങ്ങാന്‍ റിഷഭ് പന്ത്

Samayam Malayalam 20 Oct 2018, 1:20 pm
Samayam Malayalam Indian batsman Rishabh Pant
റിഷഭ് പന്ത്
വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിലേക്കുള്ള 12 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടെസ്റ്റില്‍ വിന്‍ഡീസിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്‍ച്ചവച്ച റിഷഭ് പന്ത് ടീമില്‍ ഇടംനേടി. ഗുവഹത്തിയില്‍ ആണ് ആദ്യ മത്സരം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയി വിരാട് കോഹ്‍ലി മടങ്ങിയെത്തി. മുന്‍ ക്യാപ്റ്റന്‍ എംഎസ്‍ ധോണിയാണ് വിക്കറ്റ് കീപ്പര്‍. കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ പരിക്കിലാണ്. അംബട്ടി റായ്‍ഡു സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കഴിഞ്ഞ പരമ്പരകളില്‍ മോശം ഫോമിലുള്ള കെഎല്‍ രാഹുല്‍ പുറത്തായി.


ഭുവനേശ്വര്‍ കുമാര്‍, ജസ്‍പ്രിത് ബുംറ എന്നിവരുടെ അഭാവത്തില്‍ ഉമേഷ് യാദവ് ആയിരിക്കും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക. ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രവി ജഡേജയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്