കളിക്കളത്തിൽ ക്രിസ് ഗെയിലിൻെറ ആവേശം ഇപ്പോഴും 18കാരൻെറതാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഗെയിൽ വിക്കറ്റ് നേട്ടം ആഘോഷിച്ചത് വ്യത്യസ്തമായാണ്. തലകുത്തി മറിഞ്ഞ് കാർട്ട്വീൽ ആഘോഷം നടത്തിയാണ് ഗെയിൽ ഞെട്ടിച്ചത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ക്രിക്കറ്റ് ലോകത്ത് വൈറലായിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20യിലാണ് സംഭവം. പന്തെറിയാനെത്തിയ ഗെയിൽ റീസ ഹെൻറിക്സിൻെറ വിക്കറ്റ് പെട്ടെന്ന് തന്നെ വീഴ്ത്തി. വിക്കറ്റെടുത്തതിൻെറ ആഘോഷമാണ് ഗെയിൽ നടത്തിയത്. മത്സരം വിജയിച്ച വെസ്റ്റ് ഇൻഡീസ് പരമ്പര 2-2 എന്ന നിലയിലാക്കുകയും ചെയ്തു.
വരുന്ന ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഗെയിലിനെ ബാറ്റിങ് ഓർഡറിൽ മാറ്റി പരീക്ഷിക്കുന്നുമുണ്ട് വെസ്റ്റ് ഇൻഡീസ്. കരിയറിൽ എക്കാലത്തും ഓപ്പണറായി ഇറങ്ങാറുള്ള യൂണിവേഴ്സൽ ബോസ് ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാമനായാണ് ഇറങ്ങിയത്. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടിയും ഇപ്പോൾ ഗെയിൽ മൂന്നാമനായാണ് ഇറങ്ങാറുള്ളത്.
Also Read: ലയണൽ മെസ്സിയെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ മുന്നിൽ; ബാഴ്സലോണ ഇനി എന്ത് ചെയ്യും?!
ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിൻെറ ബാറ്റിങ് പ്രകടനവും ഡ്വെയിൻ ബ്രാവോയുടെ കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമാണ് വെസ്റ്റ് ഇൻഡീസിന് വിജയം സമ്മാനിച്ചത്. 19 റൺസ് വഴങ്ങി ബ്രാവോ 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.