ആപ്പ്ജില്ല

ജസ്പ്രീത് ബുംറയുടെ വിവാഹം: ആരാണ് സഞ്ജന ഗണേശൻ, എന്ത് കൊണ്ട് അഭ്യൂഹങ്ങൾ?!

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ്. താരത്തിൻെറ വിവാഹം വൈകാതെ നടക്കുമെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞു. എന്നാൽ ആരാണ് വധുവെന്നത് ഇപ്പോഴും സസ്പെൻസാണ്.

Samayam Malayalam 6 Mar 2021, 3:25 pm
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് മാറിനിൽക്കുന്ന ബുംറ ഇപ്പോൾ വിവാഹത്തിനായുള്ള തയ്യാറെടുപ്പിലാണ്. ആരാണ് ബുംറയുടെ വധു ആവാൻ പോവുന്നതെന്ന് ഇത് വരെ പുറത്ത് വിടാത്ത സസ്പെൻസ് ആയിരിക്കുകയാണ്. മലയാളനടി അനുപമ പരമേശ്വരനുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നടിയുടെ അമ്മ പ്രതികരണവുമായി രംഗത്തെത്തിയതോടെ ആ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്.
Samayam Malayalam who is sanjana ganesan why she is in news connected with jasprit bumrahs wedding
ജസ്പ്രീത് ബുംറയുടെ വിവാഹം: ആരാണ് സഞ്ജന ഗണേശൻ, എന്ത് കൊണ്ട് അഭ്യൂഹങ്ങൾ?!


​ആരാണ് സഞ്ജന ഗണേശൻ?

ജസ്പ്രീത് ബുംറയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റൊരു പേരാണ് സഞ്ജന ഗണേശൻ. സ്റ്റാർ സ്പോർട്സിലെ പ്രധാന അവതാരികമാരിൽ ഒരാളാണ് സഞ്ജന. ഐപിഎൽ, ക്രിക്കറ്റ് ലോകകപ്പ്, പ്രോ ബാഡ്മിൻറൺ ലീഗ് തുടങ്ങിയ സുപ്രധാന പരിപാടികൾ സ്റ്റാർ സ്പോർട്സിനായി സഞ്ജന അവതരിപ്പിച്ചിട്ടുണ്ട്. അവതാരികയെന്നതിനപ്പുറം മോഡൽ കൂടിയാണ് സഞ്ജന.

ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്ന വ്യക്തിത്വം

View this post on Instagram A post shared by Sanjana Ganesan (@sanjanaganesan)

അവധിയെടുത്ത് ബുംറ

മോഡലിങിലൂടെ കരിയർ തുടങ്ങി

View this post on Instagram A post shared by Sanjana Ganesan (@sanjanaganesan)

​മിസ് ഇന്ത്യ 2014 ഫൈനലിസ്റ്റ്

മോഡലിങിൽ കരിയർ തുടങ്ങിയ സഞ്ജന ഗണേശൻ 2014ൽ മിസ് ഇന്ത്യ ഫൈനലിസ്റ്റായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ സഞ്ജന എം ടിവിയിലെ സ്പ്ലിറ്റ്സ് വില്ല 7 പരിപാടിയിലും പങ്കെടുത്തിരുന്നു. സണ്ണി ലിയോണിയാണ് ഈ പരിപാടി അവതരിപ്പിച്ചിരുന്നത്. കായിക മേഖലയിൽ ഏറെ ബന്ധങ്ങളുണ്ട് സഞ്ജന ഗണേശനെന്നത് അഭ്യൂഹങ്ങൾക്ക് കാരണമാവുന്നു.

Also Read:35 പന്തിൽ 80 റൺസടിച്ച് സെവാഗ്, കൂട്ടായി സച്ചിൻ; വിക്കറ്റുകൾ പിഴുത് യുവി: ഇന്ത്യ ലെജൻറ്സിന് തകർപ്പൻ ജയം!!

ധോണിയുമായി അഭിമുഖത്തിൽ

View this post on Instagram A post shared by Sanjana Ganesan (@sanjanaganesan)

ഐപിഎൽ അവതാരിക

View this post on Instagram A post shared by Sanjana Ganesan (@sanjanaganesan)

സഞ്ജനയും ബുംറയും തമ്മിൽ?

സഞ്ജനയെയും ബുംറയെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണം വന്നിട്ടില്ല. സഞ്ജന ഇത് വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഗോവയിലായിരിക്കും ബുംറയുടെ വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്