ആപ്പ്ജില്ല

മോ‍ർഗൻ ഇല്ലെങ്കിൽ കെകെആറിനെ ആര് നയിക്കും; യുവതാരം വരുമോ? ഈ 3 പേർക്ക് സാധ്യത!!

ഐപിഎല്ലിന് ഓയിൻ മോർഗൻ ഇല്ലെങ്കിൽ കെകെആറിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. മൊത്തത്തിൽ പ്രതിസന്ധിയിലായ ടീമിനെ ഇനി ആരാവും നയിക്കുക? സാധ്യതയുള്ളത് മൂന്ന് പേർക്കാണ്...

Samayam Malayalam 2 Jun 2021, 12:09 pm
ഇന്ത്യൻ പ്രീമിയർ ലീഗിൽ യുഎഇയിൽ പുനരാരംഭിക്കാൻ ഒരുങ്ങുന്നത് നിരവധി പ്രതിസന്ധികളുടെ നടുവിലാണ്. വിദേശതാരങ്ങളുടെ അസാന്നിധ്യം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി ചർച്ചക്കായി ഒരുങ്ങുകയാണ് ബിസിസിഐ. വലിയ തിരിച്ചടി നേരിടാൻ പോവുന്ന ഒരു ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നായകൻ ഓയിൻ മോർഗനും പ്രധാന പേസർ പാറ്റ് കമ്മിൻസും കളിക്കില്ലെന്നാണ് റിപ്പോർട്ട്. മോർഗൻ ഇല്ലെങ്കിൽ ടീമിനെ ആര് നയിക്കുമെന്ന് പരിശോധിക്കാം.
Samayam Malayalam who will lead kkr if eoin morgan unavailable for remaining ipl 2021
മോ‍ർഗൻ ഇല്ലെങ്കിൽ കെകെആറിനെ ആര് നയിക്കും; യുവതാരം വരുമോ? ഈ 3 പേർക്ക് സാധ്യത!!


ദിനേഷ് കാർത്തിക്

ഗംഭീറിന് പകരക്കാരനായി കൊൽക്കത്തയെ നയിച്ചയാളാണ് ദിനേഷ് കാർത്തിക്. 2019ൽ ഭേദപ്പെട്ട രീതിയിൽ അദ്ദേഹം ടീമിനെ നയിച്ചു. 2020 സീസണിൻെറ പാതിവഴിയിലാണ് കാർത്തികിനെ മാറ്റി മോർഗനെ കെകെആർ ക്യാപ്റ്റനാക്കിയത്. കാര്യമായ മുന്നേറ്റമൊന്നും മോർഗൻെറ നേതൃത്വത്തിൽ ഉണ്ടായിട്ടില്ല. ഉപനായകൻ കൂടിയായ കാർത്തികിനെ ടീമിൻെറ നായകത്വത്തിലേക്ക് മാനേജ്മെൻറ് തിരികെ കൊണ്ടുവന്നേക്കാം.

(PTI Photo/Sportzpics for IPL)

ശുഭ്മാൻ ഗിൽ

ഐപിഎൽ 2020 സീസണിൽ തന്നെ ഗില്ലിനെ ക്യാപ്റ്റനാക്കണമെന്ന നിർദ്ദേശങ്ങൾ ഉയർന്ന് വന്നിരുന്നു. മികച്ച ഫോമിലായിരുന്ന താരം നിലവിൽ ഇന്ത്യൻ ദേശീയ ടീമിൻെറ ടെസ്റ്റ് ഓപ്പണർ കൂടിയാണ്. ഐപിഎൽ 2021ൻെറ ആദ്യപകുതിയിൽ നിറംമങ്ങിയ താരം യുഎഇയിൽ മികച്ച ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

(PTI Photo/ Sportzpics for IPL)

Also Read: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഈ ഇന്ത്യന്‍ താരത്തെ സൂക്ഷിച്ചോയെന്ന് റമീസ് രാജ, വിരാട് കോലിയല്ല

നിധീഷ് റാണ

ഐപിഎൽ 2021ലെ കെകെആറിൻെറ ദയനീയ പ്രകടനം അവസാനിപ്പിക്കാൻ ഒരു പരീക്ഷണത്തിന് തയ്യാറായാൽ അത് നിധീഷ് റാണയെ നായകനാക്കി കൊണ്ടായിരിക്കും. മികച്ച ചില ഇന്നിങ്സുകൾ ഈ സീസണിൽ റാണയിൽ നിന്നുമുണ്ടായി. 2018 മുതൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന റാണയ്ക്ക് ക്യാപ്റ്റൻസിയിൽ മുൻപരിചയം ഇല്ലെന്നത് മാത്രമാണ് ഒരു ന്യൂനതയുള്ളത്.

(PTI Photo / Sportzpics for IPL)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്