ആപ്പ്ജില്ല

ആമിറിനെ പോലെ ശ്രീശാന്ത് തിരിച്ച് വരുമോ ? സെവാഗിൻെറ ഉത്തരം ഇങ്ങനെ!

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിൻെറ ക്രിക്കറ്റ് ഭാവിയെ കുറിച്ച് അഭിപ്രായ പ്രകടനവുമായി വീരേന്ദർ സെവാഗ്

Samayam Malayalam 22 Aug 2019, 5:34 pm
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്തിൻെറ വിലക്ക് അടുത്ത വർഷത്തോടെ അവസാനിക്കുകയാണ്. ഐപിഎൽ വാതുവെപ്പ് വിവാദത്തിൽ ആജീവനാന്ത് കാലത്തേക്കായിരുന്നു ശ്രീശാന്തിനെ ബിസിസിഐ വിലക്കിയിരുന്നത്. എന്നാൽ ബിസിസിഐ ഓംബുഡ്സ്മാൻ ഇത് ഏഴ് വർഷമായി ചുരുക്കി.
Samayam Malayalam Virender Sehwag


നിലവിൽ ആറ് വർഷമായി ശ്രീശാന്തിൻെറ വിലക്ക് തുടരുകയാണ്. അടുത്ത വർഷം സെപ്തംബറിൽ വിലക്ക് അവസാനിക്കും. ക്രിക്കറ്റിലേക്ക് തിരികെ വന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കുകയാണ് തൻെറ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ടെസ്റ്റ് കളിച്ച് 100 വിക്കറ്റ് നേട്ടം സ്വന്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 36 വയസ്സുള്ള ശ്രീശാന്തിന് ഇനി ടീമിലെത്താൻ സാധിക്കുമോയെന്നത് കണ്ടറിയണം.

Read More: 'ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം, വലിയൊരു ലക്ഷ്യമുണ്ട്': വെളിപ്പെടുത്തലുമായി ശ്രീശാന്ത്

അതിനിടെ ശ്രീശാന്തിൻെറ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് ആരാധകരും ഇന്ത്യൻ താരങ്ങളുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. ശ്രീശാന്ത് ആദ്യം പ്രാദേശിക ക്രിക്കറ്റിൽ കളിച്ച് കഴിവ് തെളിയിക്കണമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്.

പാകിസ്ഥാൻ ക്രിക്കറ്റർ മുഹമ്മദ് ആമിറും ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട താരമാണ്. എന്നാൽ വിലക്ക് അവസാനിച്ചതിന് ശേഷം വളരെ പെട്ടെന്ന് തന്നെ ആമിർ ടീമിലേക്ക് തിരികെയെത്തി. ഇക്കഴിഞ്ഞ ലോകകപ്പിലും ആമിർ പാക് ടീമിൽ ഉണ്ടായിരുന്നു. ആമിറിനെ പോലെ ശ്രീശാന്തിന് ടീമിൽ തിരികെ എത്താൻ സാധിക്കുമോയെന്ന ചോദ്യത്തിന് 'പാകിസ്ഥാനിൽ എന്തും സംഭവിക്കും സുഹൃത്തേ,' ഇങ്ങനെയായിരുന്നു സെവാഗ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്.

Read More: ആർക്കും തോൽക്കാതെ പായും സൂരിയനേ, ശ്രീശാന്ത് തിരികെ വരും; ഇതാ തെളിവ്!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്