ആപ്പ്ജില്ല

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

Samayam Malayalam 31 Aug 2018, 11:30 am
കിങ്സ്റ്റണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. വിന്‍ഡീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ ഡെവോണ്‍ സ്മിത്തിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് പ്രധാന മാറ്റം. രണ്ട് ടെസ്റ്റ് മാച്ചുകളടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. മത്സരം ഒക്ടോബര്‍ നാലിന് ആരംഭിക്കും.
Samayam Malayalam west-indies


ഡെവോണ്‍ സ്മിത്തിന് പകരം സുനില്‍ അബ്രിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പിന്നര്‍ ജോമല്‍ വാരിക്കനും പേസര്‍ അല്‍സാരി ജോസഫും ടീമില്‍ ഇടം കണ്ടെത്തി. ടെസ്റ്റ് പരമ്പരയ്ക്കൊപ്പം അഞ്ച് ഏകദിനവും മൂന്ന് ട്വന്‍റി-ട്വന്‍റിയും അടങ്ങിയതാണ് വിന്‍ഡീസ് പര്യടനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്