ആപ്പ്ജില്ല

മിതാലി നാട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി: രമേഷ് പവാർ

ഇന്ത്യൻ താരം മിതാലി രാജിനെതിരെ കോച്ച് രമേഷ് പവാർ

Samayam Malayalam 29 Nov 2018, 11:35 am
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ വിവാദങ്ങൾ അടങ്ങുന്നില്ല. കോച്ച് രമേഷ് പവാർ തന്നെ തകർക്കാൻ ശ്രമിച്ചെന്ന് മിതാലി രാജ് ആരോപണം ഉന്നയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ മിതാലിയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.
Samayam Malayalam Mithali


പക്ഷപാതിത്വപരമായി പെരുമാറിയ കോച്ച് രമേഷ് പവാർ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും മിതാലി പറഞ്ഞിരുന്നു. സംഭവത്തിൽ മിതാലിക്ക് മറുപടിയുമായി പവാർ തന്നെ രംഗത്തെത്തി. ടീമിൻെറ താൽപര്യങ്ങളേക്കാൾ വ്യക്തി താൽപര്യമാണ് മിതാലിക്ക് ഉണ്ടായിരുന്നത്.

മിതാലി ഓപ്പൺ ചെയ്യുന്നത് ടീം കോമ്പിനേഷന് യോജിച്ചിരുന്നില്ല. അതിനാൽ അവരെ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിനോട് യോജിക്കാൻ മിതാലി തയ്യാറായില്ല. തന്നെ ഓപ്പണറാക്കിയില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങി പോവുന്നുവെന്ന് വരെ അവർ ഭീഷണി മുഴക്കി. ടീമിലെ മാറ്റങ്ങളോട് മിതാലി ഒട്ടും യോജിച്ചിരുന്നില്ലെന്നും പവാർ കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്