ഹാമിൽട്ടൺ: ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻറിനോട് വമ്പൻ തോൽവിയേറ്റ് വാങ്ങി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റൺസിന് എല്ലാവരും പുറത്തായി. 52 റൺസ് നേടിയ ദീപ്തി ശർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. തൻെറ 200ാം ഏകദിനം കളിച്ച ക്യാപ്റ്റൻ മിതാലി രാജിന് മത്സരത്തിൽ തിളങ്ങാനായില്ല.
ന്യൂസിലൻറിൻെറ അന്ന പീറ്റേഴ്സൺ ഇന്ത്യയുടെ നാല് വിക്കറ്റുകൾ പിഴുതു. മറുപടി ബാറ്റിങിന് ഇറങ്ങിയ ന്യൂസിലൻറ് വെറും 29.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പരമ്പരയിൽ ഇന്ത്യ നേരത്തെ തന്നെ വിജയം നേടിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.