ആപ്പ്ജില്ല

ആ അരമണിക്കൂറാണ് എല്ലാം തക‍ർത്തത്, വലിയ നിരാശ തോന്നി; തുറന്നുപറഞ്ഞ് ശാസ്ത്രി

രണ്ടാം തവണയും ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റിരിക്കുകയാണ് രവി ശാസ്ത്രി

Samayam Malayalam 18 Aug 2019, 3:40 pm
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പരിശീലകനായി രണ്ടാം ഘട്ടത്തിന് ഒരുങ്ങുകയാണ് രവി ശാസ്ത്രി. ലോകകപ്പോടെ അദ്ദേഹത്തിൻെറ കാലാവധി അവസാനിച്ചതായിരുന്നു. പിന്നീട് വെസ്റ്റ് ഇൻഡീസ് പര്യടനം വരെ കരാർ നീട്ടി. വിൻഡീസ് പര്യടനത്തിൽ ഏകദിന - ടി20 പരമ്പരകൾ ഇന്ത്യ തന്നെയാണ് സ്വന്തമാക്കിയത്. ഇതിനിടെയാണ് കപിൽ ദേവിൻെറ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി ഇന്ത്യയുടെ പരിശീലകനായി ശാസ്ത്രിയെ വീണ്ടും നിയമിച്ചത്.
Samayam Malayalam Ravi Shastri


കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പരിശീലകനാണ് ശാസ്ത്രി. അദ്ദേഹത്തിൻെറ കീഴിൽ ടീം ഐസിസി ചാമ്പ്യൻഷിപ്പുകളൊന്നും തന്നെ നേടിയിട്ടില്ല. എന്നാൽ ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര വിജയിച്ചത് രവി ശാസ്ത്രിയുടെ കീഴിലാണ്. ഇതാണ് അദ്ദേഹത്തിൻെറ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്.

Read More: രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും നിയമിച്ചു

2021 വരെയാണ് ഇനി രവി ശാസ്ത്രിയുടെ കാലാവധി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ടി20 ലോകകപ്പ് എന്നിവയാണ് ഇനി അദ്ദേഹത്തിൻെറ മുന്നിലെ പ്രധാന വെല്ലുവിളികൾ. കഴിഞ്ഞ രണ്ട് വർഷത്തെ തൻെറ ക്രിക്കറ്റ് പരിശീലന ജീവിതത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് മനസ്സ് തുറന്നിരിക്കുകയാണ് രവി ശാസ്ത്രി.

ലോകകപ്പിലെ സെമിഫൈനൽ പരാജയം ഏറ്റവും വലിയ നിരാശ

ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻറിനോടേറ്റ തോൽവിയാണ് ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും നിരാശാജനകമായ സംഭവമെന്ന് രവി ശാസ്ത്രി പറഞ്ഞു. "ആ മുപ്പത് മിനിറ്റ് സമയമാണ് എല്ലാം തകർത്തത്. അത് വരെ നമ്മൾ എല്ലാ അർഥത്തിലും കൃത്യമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ അവിടെ വെച്ച് എല്ലാ കാര്യങ്ങളും മാറിമറിഞ്ഞു. ലോകകപ്പിൽ ഏറ്റവും നന്നായി മുന്നോട്ട് പോയിരുന്ന ടീമാണ് ഇന്ത്യ. മറ്റേത് ടീമിനേക്കാളും കൂടുതൽ മത്സരങ്ങൾ ജയിച്ചത് ടീം ഇന്ത്യയാണ്. പോയിൻറ് പട്ടികയിൽ ഏറ്റവും മുന്നിലെത്തിയതും നമ്മളാണ്," ശാസ്ത്രി പറഞ്ഞു.

Read More: ഇങ്ങനെ പോയാൽ ധോണിക്ക് പോയിട്ട് സിവക്ക് പോലും പകരമാവില്ല; പന്തിനെ ട്രോളി ആരാധകർ

"പക്ഷേ സ്പോർട്സ് അങ്ങിനെയാണ്. ഒരു മോശം ദിനം, ഒരു മോശം സെഷൻ ഇവയെല്ലാം മതി കാര്യങ്ങൾ നമ്മളിൽ നിന്ന് കൈവിട്ട് പോവാൻ," അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്