ആപ്പ്ജില്ല

പന്തിന് പ്രിയം 'പന്തി'നോട് തന്നെ; ലോക റെക്കോർഡ് സ്വന്തം

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡ് പ്രകടനവുമായി പന്ത്

Samayam Malayalam 10 Dec 2018, 1:17 pm
അഡലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന താരമെന്ന റെക്കോർഡാണ് പന്ത് ദക്ഷിണാഫ്രിക്കയുടെ എബി ഡീവില്ലിയേഴ്സിനും ഇംഗ്ലണ്ടിൻെറ ജാക്ക് റസ്സലിനുമൊപ്പം പങ്കുവെച്ചത്. 11 ക്യാച്ചുകളാണ് മത്സരത്തിൽ പന്ത് കൈപ്പിടിയിലൊതുക്കിയത്.
Samayam Malayalam Pant


ഓസീസിനെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പന്തിൻറ പ്രകടനവും നിർണായകമായി. മുഹമ്മദ് ഷമിയുടെ പന്തിൽ മിച്ചൽ സ്റ്റാർക്കിൻെറ ക്യാച്ചെടുത്ത് കൊണ്ടാണ് ഋഷഭ് പന്ത് റെക്കോർഡ് നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിങ്സിൽ ആറും രണ്ടാം ഇന്നിങ്സിൽ അഞ്ചും ക്യാച്ചുകളാണ് പന്തെടുത്തത്.

ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടിയിട്ടുള്ള ഇന്ത്യൻ താരത്തിൻെറ റെക്കോർഡ് വൃദ്ധിമാൻ സാഹയുടെ പേരിലായിരുന്നു. പത്ത് ക്യാച്ചുകളാണ് സാഹ നേടിയിരുന്നത്. ഈ റെക്കോർഡും പന്ത് മറികടന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്