ആപ്പ്ജില്ല

Shafali Verma: വനിതാ ഐപിഎല്‍, മുംബൈ കിരീടം നേടിയതിന് പിന്നാലെ നോബോള്‍ വിവാദം കത്തുന്നു

പ്രഥമ വനിതാ ഐപിഎല്‍ (WPL 2023) ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ (Delhi Capitals) പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയതിന് പിന്നാലെ നോബോള്‍ വിവാദവും. 7 വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.

guest Rajesh-M-C | Lipi 27 Mar 2023, 3:05 pm

ഹൈലൈറ്റ്:

  • ഡല്‍ഹിയെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് ഡബ്ലുപിഎല്‍ കിരീടം
  • നാറ്റ് സ്‌കീവര്‍ ബ്രണ്ട് 55 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടി
  • മെഗ് ലാനിംഗിന് ഓറഞ്ച് ക്യാപും മാത്യൂസിന് പര്‍പ്പിള്‍ ക്യാപും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shafali verma
ഷഫാലി വര്‍മ
ഹര്‍മന്‍പ്രീത് കൗറിന്റെ (Harmanpreet Kaur) നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) (WPL 2023)ആദ്യ പതിപ്പ് വിജയിക്കുന്ന ടീമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ആധിപത്യം പുലര്‍ത്തിയ ശേഷം, ഫൈനലിലും ടീം സമാനമായ പ്രകടനം കാഴ്ചവച്ചു. ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ (Delhi Capitals) ഏഴ് വിക്കറ്റിന്റെ മികച്ച വിജയമാണ് മുംബൈ നേടിയത്.
ടൂര്‍ണമെന്റിലെ ഉയർന്ന റണ്‍സ് സ്‌കോററായി ഫിനിഷ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ആദ്യം ബൗള്‍ ചെയ്യാന്‍ മുംബൈയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് പിഴച്ചു. ടൂര്‍ണമെന്റിലെ ഒരേയൊരു ഹാട്രിക് സ്വന്തമാക്കിയ ഇസി വോംഗ് മുംബൈയുടെ ആക്രമണത്തെ നയിക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്ലി മാത്യൂസും മൂന്നു വിക്കറ്റുകളുമായി തിളങ്ങി. ഡല്‍ഹിയെ മുംബൈ 20 ഓവറില്‍ 131/9 എന്ന നിലയില്‍ തളച്ചിട്ടു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മൂന്ന് പന്തുകള്‍ ശേഷിക്കെ 132 റണ്‍സ് വിജയലക്ഷ്യം കണ്ടെത്തി. നാറ്റ് സ്‌കീവര്‍ ബ്രണ്ട് 55 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടിയതിനൊപ്പം മൂന്നാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതിനൊപ്പം നിര്‍ണായകമായ 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മുംബൈ ആദ്യത്തെ കിരീട ജേതാക്കളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

മുംബൈ കിരീട വിജയത്തില്‍ ആഘോഷിക്കുമ്പോള്‍ മത്സരത്തിനിടെ ഉണ്ടായ നോബോള്‍ വിവാദം കത്തുകയാണ്. വിവാദപരമായ തീരുമാനത്തില്‍ ഡല്‍ഹി വലിയ വിലയാണ് നല്‍കേണ്ടിവന്നത്. ടീമിന് മികച്ച തുടക്കം നല്‍കാറുള്ള ഷഫാലി വര്‍മ (Shafali Verma) പുറത്തായത് നോബോളിലാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ടീമും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫൈനലിൽ ഡൽഹിയെ തകർത്തു; വനിതാ പ്രീമിയർ ലീഗിലെ പ്രഥമകിരീടം മുംബൈക്ക് സ്വന്തംഷഫാലി 4 പന്തില്‍ 11 റണ്‍സ് നേടി ഇംഗ്ലണ്ട് പേസറിനെതിരെ ആക്രമിച്ചു കളിക്കുന്നതിടെയാണ് പുറത്തായത്. പോയിന്റില്‍ അമേലിയ കെര്‍ ക്യാച്ചെടുത്തെങ്കിലും പന്തിന്റെ ഉയരം സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പന്ത് അരയ്ക്ക് മുകളിലായതിനാല്‍ ഉടന്‍ തന്നെ ബാറ്റര്‍ പരാതിപ്പെട്ടു. എന്നാല്‍ മൂന്നാം അമ്പയര്‍ ഓണ്‍ ഫീല്‍ഡ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡല്‍ഹി ക്യാപ്റ്റന്‍ അമ്പയറുമായി ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഷഫാലിയുടെ പുറത്താകല്‍ ടീമിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചു. അതൊരു നോബോളാണോ എന്ന ചോദ്യവുമായാണ് ഡല്‍ഹി കാപിറ്റല്‍സും സംഭവത്തോട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ആരാധകരും സമാനമായ പ്രതികരണങ്ങള്‍ നടത്തി. പലരും അമ്പയര്‍മാര്‍ക്ക് നേരെ വിരല്‍ ചൂണ്ടി.
ബിസിസിഐയുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു, സഞ്ജുവിന് കോളടിച്ചു, എ പ്ലസ് കരാർ 4 പേർക്ക്ടൂര്‍ണമെന്റില്‍ ലാനിംഗ് ഓറഞ്ച് തൊപ്പി നേടിയപ്പോള്‍, മാത്യൂസ് പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി മുന്‍നിര വിക്കറ്റ് വേട്ടക്കാരിയായി ഫിനിഷ് ചെയ്തു. ടൂര്‍ണമെന്റില്‍ മുംബൈ എട്ട് കളികളില്‍ ആറെണ്ണം ജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. പിന്നീട് പ്ലേ ഓഫില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

Read Latest Sports News and Malayalam News
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്