ആപ്പ്ജില്ല

20 പന്തില്‍ സെഞ്ച്വറിയടിച്ച്‌ വൃദ്ധിമാന്‍ സാഹ

വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ

Samayam Malayalam 24 Mar 2018, 6:51 pm
കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. വെറും 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍ സാഹ അടിച്ചു കൂട്ടിയത്. ജെസി മുഖര്‍ജി ട്രോഫിക്കായി നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനായാണ് ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബിനെതിരെയാണ് സാഹയുടെ കിടിലന്‍ പ്രകടനം. ഇതോടെ ഒരു ഔദ്യോഗിക മത്സരത്തില്‍ വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടം സാഹ സ്വന്തമാക്കി.
Samayam Malayalam eeeee


ആദ്യ ബാറ്റ്ചെയ്ത ബിഎന്‍ആര്‍ റിക്രേട്ടേഷന്‍ ക്ലബ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗില്‍ മോഹന്‍ ബഗാന്‍ ഏഴ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 154 റണ്‍സെടുക്കുകയായിരുന്നു. 20 പന്തില്‍ നാല് ഫോറും 14 സിക്സും സഹിതമാണ് വൃദ്ധിമാന്‍ സാഹ പുറത്താകാതെ 102 റണ്‍സെടുത്തത്. സാഹയെ കൂടെ സഹതാരം ഷുബോമോയ് 22 പന്തില്‍ 43 റണ്‍സും സ്വന്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്