ആപ്പ്ജില്ല

യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ കളിക്കളത്തില്‍ വച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. ബാറ്റ ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ് പൂര്‍ത്തിയാക്കി പവലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു

Samayam Malayalam 20 Mar 2019, 8:44 pm

ഹൈലൈറ്റ്:

  • പരിശീലനത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു
  • കൊല്‍ക്കത്തയില്‍ നിന്നുള്ള ക്രിക്കറ്റ് താരം സോനു യാദവ് മരിച്ചു
  • പവലിയനിലേക്ക് നടക്കുമ്പോള്‍ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam cricket
ബംഗാൾ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു
കൊല്‍ക്കത്ത: പരിശീലനത്തിനിടെ യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള ക്രിക്കറ്റ് താരം സോനു യാദവാണ് മരിച്ചത്. 22 വയസ്സായിരുന്നു. ബംഗാള്‍ രണ്ടാം ഡിവിഷന്‍ ടീം ആയ ബാലിഗഞ്ച് സ്‌പോര്‍ട്ടിങ് ക്ലബ്ബ് അംഗമായിരുന്നു.
ഇന്ന് രാവിലെ കളിക്കളത്തില്‍ വച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു മരണം. ബാറ്റ ക്ലബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ് പൂര്‍ത്തിയാക്കി പവലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെത്തന്നെ സഹതാരങ്ങള്‍ എസ്.എസ്.കെ.എം ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും സോനു മരിച്ചിരുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ബംഗാള്‍ ക്രിക്കറ്റര്‍ അനികേത് ശര്‍മ്മ സമാനമായ രീതിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സോനുവിന്‍റെ മരണത്തിന് പിന്നില്‍ എന്താണ് എന്ന് വ്യക്തമല്ല. അന്വേഷണം പൂര്‍ത്തിയായാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്