ന്യൂഡൽഹി: ഇന്ത്യൻ യുവതാരം പൃഥ്വി ഷാ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുന്നു. കാലിന് പരിക്കേറ്റ താരം ചികിത്സയിലായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരുന്ന ഷായ്ക്ക് പരിശീല മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഫീൽഡിൽ വീണ താരത്തെ സ്ട്രെക്ചറിലാണ് മാറ്റിയത്. "നിർഭാഗ്യകരമായ അപകടമാണ് അന്നുണ്ടായത്. ഓസ്ട്രേലിയയിൽ ഇന്ത്യക്കായി കളിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. നിലവിൽ പരിക്കിൽ നിന്ന് പൂർണമായും മോചിതനാണ്, " ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുമ്പായി ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഷാ പറഞ്ഞു. കണങ്കാൽ കൊണ്ടും മറ്റും വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. പഴയ അതേ ശാരീരിക ക്ഷമത വീണ്ടെടുത്ത് തുടങ്ങിയെന്നും ഷാ കൂട്ടിച്ചേർത്തു.