ആപ്പ്ജില്ല

തന്നെ മികച്ച ബാറ്റ്സ്മാൻ ആക്കിയത് രാഹുൽ ദ്രാവിഡെന്ന് യൂനിസ് ഖാൻ

ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻെറ വെളിപ്പെടുത്തൽ

Samayam Malayalam 20 Sept 2018, 12:21 pm
ദുബായ്: കളിക്കളത്തിൽ ഇന്ത്യയും പാകിസ്ഥാനും പോരടിക്കുമ്പോൾ ആരാധകരും താരങ്ങളും ഒരു പോലെ ആവേശത്തിൽ ആവാറുണ്ട്. എന്നാൽ കളത്തിലെ പോരിനൊപ്പം തന്നെ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും തമ്മിലുള്ള സൗഹൃദവും ഈ സമയത്ത് ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പാക് താരം യൂനിസ് ഖാൻ.
Samayam Malayalam younis khan


തൻെറ ക്രിക്കറ്റ് കരിയറിനെ തന്നെ മാറ്റിമറിച്ചത് മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡാണെന്ന് യൂനിസ് ഖാൻ പറഞ്ഞു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻെറ വെളിപ്പെടുത്തൽ. "കരിയറിൻെറ തുടക്കത്തിൽ ദ്രാവിഡിൽ നിന്ന് ലഭിച്ച ഉപദേശം ഏറെ വിലമതിക്കുന്നു. ആത്മവിശ്വാസത്തോടെ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എന്നെ പ്രാപ്തനാക്കിയത് അദ്ദേഹമാണ്," യൂനിസ് ഖാൻ പറഞ്ഞു.

2004ലെ ചാമ്പ്യൻസ് ട്രോഫി പരമ്പരക്കിടെയാണ് യൂനിസ് ഉപദേശത്തിനായി രാഹുലിനെ സമീപിച്ചത്. അഞ്ച് നിമിഷം ചോദിച്ച തന്നോട് രാഹുൽ ഏറെ നേരം സംസാരിച്ചെന്നും യൂനിസ് പറഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ദ്രാവിഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്