മെൽബൺ: മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തുറുപ്പ് ചീട്ടായി യുസ്വേന്ദ്ര ചാഹൽ. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ചെറിയ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ചാഹലിന് ഇത്. ക്യാപ്റ്റൻെറ വിശ്വാസം കാത്ത് അദ്ദേഹം പിഴുതത് ഓസ്ട്രേലിയയുടെ ആറ് വിക്കറ്റുകളാണ്. 10 ഓവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകളെടുത്തത്. ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. മെൽബണിലും ഇത് ഇന്ത്യൻ റെക്കോർഡാണ്. നേരത്തെ അജിത് അഗാർക്കർ ഓസ്ട്രേലിയക്കെതിരെ 42 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
മെൽബൺ ഏകദിനത്തിൽ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ചാഹൽ ഓസ്ട്രേലിയയെ ഞെട്ടിച്ചു. ഷോൺ മാർഷിനെയും ഉസ്മാൻ ഖ്വാജയെയുമാണ് അദ്ദേഹം പുറത്താക്കിയത്. ചാഹലിൻെറ ബോളിങ് മികവിൽ ഇന്ത്യ ഓസ്ട്രേലിയയെ 230 റൺസിന് പുറത്താക്കി.