ആപ്പ്ജില്ല

ഷഹീന്‍ അഫ്രീദി മാസങ്ങളോളം പുറത്ത്? പരിക്ക് കരിയറിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് (T20 world cup 2022) ഫൈനലില്‍ വീണ്ടും പരിക്കേറ്റതിനെ തുടര്‍ന്ന് പാക് താരം ഷഹീന്‍ അഫ്രീദി (Shaheen Afridi) മാസങ്ങളോളം പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഹാരി ബ്രൂക്കിനെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന്റെ കാല്‍മുട്ടില്‍ വീണ്ടും പരിക്കേറ്റത്.

guest Rajesh-M-C | Edited by Samayam Desk | Lipi 14 Nov 2022, 2:30 pm

ഹൈലൈറ്റ്:

  • അഫ്രീദിയുടെ ചികിത്സയില്‍ പിഴവുണ്ടായെന്ന് സൊഹൈല്‍ സലീം
  • അഫ്രീദിയെ അതിവേഗം കളിപ്പിക്കാനുള്ള തീരുമാനം തെറ്റെന്ന് മുന്‍ താരം
  • ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പര അഫ്രീദിക്ക് നഷ്ടമായേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Shaheen Afridi
പാകിസ്ഥാന്‍ (Pakistan) പേസ് താരം ഷഹീന്‍ ഷാ അഫ്രീദി (Shaheen Afridi) പരിക്കില്‍ നിന്നും മോചിതനായശേഷമാണ് ടി20 ലോകകപ്പിനെത്തിയത്. എന്നാല്‍, ഫൈനല്‍ മത്സരത്തിലെ പരിക്കോടെ താരം വീണ്ടും ചികിത്സയിലേക്ക് പോവുകയാണ്. ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരായ (England) ടി20 ലോകകപ്പ് (T20 world cup 2022) ഫൈനലില്‍ ഹാരി ബ്രൂക്കിനെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെയാണ് താരത്തിന്റെ കാല്‍മുട്ടില്‍ വീണ്ടും പരിക്കേറ്റത്.
ഇതിന് പിന്നാലെ ഷഹീന്‍ വീണ്ടും ബൗള്‍ ചെയ്യാന്‍ വന്നെങ്കിലും, ഒരു ഡെലിവറി മാത്രമാണ് അദ്ദേഹത്തിന് എറിയാന്‍ സാധിച്ചത്. ഇതോടെ താരം മടങ്ങുകയും ചെയ്തു. ഷഹീന്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ തോല്‍വി അതിവേഗത്തിലായി. കാല്‍മുട്ട് ലിഗ്‌മെന്റിനേറ്റ പരിക്കിനെ തുടര്‍ന്ന് വിട്ടുനിന്ന അഫ്രീദി ചികിത്സയ്ക്കുശേഷമാണ് ലോകകപ്പിലേക്ക് വരുന്നത്.
സഞ്ജു ഉള്‍പ്പെടെ ഈ മൂന്ന് ബാറ്റര്‍മാരെ രോഹിത് തഴഞ്ഞത് സ്വന്തം നിലനില്‍പ്പിന് വേണ്ടിയോ?താരത്തെ ലോകകപ്പില്‍ കളിപ്പിക്കാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സൊഹൈല്‍ സലിം ഫൈനലിന് ശേഷം പറഞ്ഞു. ഷഹീന്റെ പരിക്ക് ചികിത്സിക്കുന്നതിനുള്ള സമീപനത്തില്‍ പിസിബി മെഡിക്കല്‍ പാനലിന് തെറ്റു പറ്റിയോ പോയോ എന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും സൊഹൈല്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ പരിക്ക് കൂടുതല്‍ പരിക്കുകള്‍ക്ക് കാരണമാകുന്നില്ലെങ്കില്‍, ഷഹീന് സുഖം പ്രാപിക്കാന്‍ മൂന്ന് നാല് മാസമെടുക്കും. പിസിബിയുടെ മെഡിക്കല്‍ ബോര്‍ഡ് ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആറ്, ഏഴ് മാസത്തേക്ക് ഷഹീന്‍ പുറത്തായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൊഹൈലിന്റെ അഭിപ്രായത്തില്‍, ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമെതിരായ വരാനിരിക്കുന്ന രണ്ട് നിര്‍ണായക ഹോം ടെസ്റ്റ് പരമ്പരകള്‍ ഷഹീന് നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ടി20 ലോകകപ്പിലെ മികച്ച ഇലവനില്‍ ആരൊക്കെ ഉള്‍പ്പെടും? ഇന്ത്യയില്‍ നിന്നും രണ്ടു കളിക്കാര്‍അതേസമയം, മുന്‍ പാകിസ്ഥാന്‍ താരം സര്‍ഫ്രാസ് നവാസ്, ഷഹീനെ തിടുക്കപ്പെട്ട് ലോകകപ്പില്‍ കളിപ്പിച്ചത് തെറ്റായെന്ന് അഭിപ്രായക്കാരനാണ്. മുന്‍കൂര്‍ മാച്ച് പരിശീലനം ലഭിക്കാതെ പേസറെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള പിസിബിയുടെ തീരുമാനം തെറ്റായിരുന്നു. ജൂലൈ മുതല്‍ ഒരു മത്സരവും കളിക്കാതെയാണ് ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പിന് മുമ്പ് ഒരു മത്സരം കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് നന്നായി വിലയിരുത്താമായിരുന്നു. അത് തെളിയിക്കാതെ അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ പാടില്ലായിരുന്നെന്നും മുന്‍ താരം പറഞ്ഞു.
Read Latest Sports News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്