ആപ്പ്ജില്ല

അവന്‍ ക്ലിക്കായാല്‍ പിന്നെ ഒന്നും നോക്കാനില്ല, ഇന്ത്യ പാകിസ്താന്‍ മത്സരത്തെക്കുറിച്ച് സെവാഗ്

ഹാര്‍ദിക് പാണ്ഡ്യയെ പാകിസ്താനെതിരായ കളിയില്‍ തുരുപ്പുചീട്ടായി അവതരിപ്പിച്ച് വിരേന്ദര്‍ സെവാഗ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 7.30നാണ് മത്സരം ആരംഭിക്കുന്നത്.

Lipi 24 Oct 2021, 11:50 am

ഹൈലൈറ്റ്:

  • 2019ലെ ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് 26 റണ്‍സ് നേടി
  • പാണ്ഡ്യയേയും അഞ്ചു ബൗളറേയും കളിപ്പിക്കണമെന്ന് സെവാഗ്
  • ഇന്ത്യ പാകിസ്താന്‍ മത്സരം ഞായറാഴ്ച ദുബായില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Hardik Pandya
Dubai: India's Hardik Pandya, right, is congratulated by Australia's Marcus Stoinis after their Cricket Twenty20 World Cup warm-up match in Dubai, UAE.AP/PTI(
ദുബായ്: ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്ന കളിക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല, മുന്‍ കളിക്കാരും കളി വിശകലനവുമായി സജീവമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട ഇരു ടീമുകള്‍ക്കും സെമി പ്രവേശനത്തിന് ജയം അനിവാര്യമാണ്. ആദ്യ കളിയില്‍ ജയത്തോടെ തുടങ്ങാനാകും രണ്ട് ടീമുകളുടേയും ശ്രമം.
ഇന്ത്യ പാക് മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ വിജയം നിര്‍ണയിക്കാന്‍ കഴിവുള്ള കളിക്കാരനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യയെയാണ് സെവാഗ് ഇന്ത്യയുടെ തുരുപ്പുചീട്ടായി അവതരിപ്പിക്കുന്നത്. പാണ്ഡ്യ ക്ലിക്കായാല്‍ പിന്നെ ഒന്നും നോക്കാനില്ലെന്നും കളി ഇന്ത്യയുടെ വരുതിയിലാകുമെന്നുമാണ് സെവാഗിന്റെ നിരീക്ഷണം.

ഹാര്‍ദിക്കിനെ പോലുള്ള ഒരു ബാറ്റ്‌സ്മാന് മത്സരം ഒരുദിശയിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും. താരത്തിന് അതിനുള്ള കഴിവുണ്ട്. എത്രയോവട്ടം ഫിനിഷിങ്ങിലൂടെ അത് തെളിയിച്ചതാണ്. പന്തെറിയാനുള്ള ശാരീരികക്ഷമത കൂടിയുണ്ടെങ്കില്‍ ഇന്ത്യയുടെ നേട്ടം ഇരട്ടിയാകുമെന്ന് സെവാഗ് പറഞ്ഞു. അഞ്ചു ബൗളര്‍മാരെയും ഹാര്‍ദിക് പാണ്ഡ്യയേയുമാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. ബാറ്റിങ്ങില്‍ തീര്‍ത്തും ഫോമിലല്ലെങ്കില്‍ മാത്രമേ ഹാര്‍ദിക്കിനെ മാറ്റി നിര്‍ത്തേണ്ടതുള്ളൂവെന്നും മുന്‍ താരം വ്യക്തമാക്കി.

2019ലെ ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് പാകിസ്താനെതിരെ കളിച്ചിരുന്നു. അന്ന് 19 പന്തില്‍ 26 റണ്‍സാണ് നേടിയത്. എട്ടോവര്‍ പന്തെറിയുകയും ചെയ്തു. മുഹമ്മദ് ഹഫീസ്, ഷൊയബ് മാലിക് എന്നിവരുടെ വിക്കറ്റും വീഴ്ത്തി. 5 വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ഇന്ത്യ അന്ന് നേടിയത്. കളിയില്‍ വന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പിലെ അപരാജിത കുതിപ്പ് തുടരാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്